സീറോ മലബാർ സഭയുടെ ആസ്ഥാന ദേവാലയമായ എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ ഡിസംബർ 23,24 തിയതികളിലുണ്ടായ അനിഷ്ട സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് നിർദേശവുമായി വത്തിക്കാൻ
അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി അപ്പോസ്തോലിക്ക് ന്യൂൺഷോയെ വത്തിക്കാൻ ചുമതലപ്പെടുത്തി.ന്യൂൺഷോയുടെ അഭ്യർത്ഥനയെത്തുടർന്നു ലത്തിൻ സഭയുടെ എമിരേറ്റിസ് ആർച്ച് ബിഷപ്പ് സൂസേ പാക്യമാണ് ഏകാഗ കമ്മീഷനായി അന്നെഷിക്കുന്നത്. അതിരൂപതയിലെ വിശ്വാസികൾ വൈദികർ എന്നിവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. ബസിലിക്ക സംഘർഷവുമായി ബന്ധപ്പെട്ട് സഭയും അതിരൂപത അപ്പോസ്തോലിക്ക് അഡ്മിനിസ്ട്രേറ്ററും നിയമിച്ച സമിതികൾ ഏകപക്ഷിയമാണെന്ന ആരോപണം ജനാഭിമുഖകുർബാനയെ അനുകൂലിക്കുന്നവർ ആരോപിച്ചിരുന്നു.
ഈ ആക്ഷേപത്തിന് തടയിടാനാണ് ലത്തീൻ സഭയുടെ പ്രതിനിധി പ്രശ്നം പഠിക്കാനെത്തുന്നത്. പാലാരിവട്ടം P.O.Cയിൽ സമിതി തെളിവെടിപ്പ് നടത്തും. ബസിലിക്കയിലുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് വിശ്വാ സികളിൽ നിന്ന് ഒട്ടേറെ പരാതികളാണ് വത്തിക്കാനും പൗരസ്ത്യ തിരുസംഘത്തിനും ലഭിച്ചിരുന്നത്.സംഘർഷത്തേത്തുടർന്ന് ദേവാലയം ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. വൈദികരുടെ അഖണ്ട കുർബാനയെക്കുറിച്ച് അന്വേഷിക്കാൻ അതിരൂപത അപ്പോസ്തോലിക്ക് അഡ്മിനിസ്ട്രേറ്റർ മാർ ആൻ താഴത്ത് സമിതിയെ നിയമിച്ചിരുന്നു. ഏകപക്ഷിയ നിലപാടാണെന്നാരോപിച്ച് ജനാഭിമുഖ കുർബാനയെ അനുകൂലിക്കുന്ന വലിയ വിഭാഗം വിശ്വാസികളും വൈദികരും സമിതിയുമായി സഹകരിച്ചിരുന്നില്ല. പിന്നീട് സീറോ മലബാർ സഭാ സിനഡിൽ പ്രശ്നത്തിന് പരിഹാരത്തിനായി സിനഡ് കമ്മീഷനെ നിയോഗിച്ചിരുന്നു. സിനഡ് സമാപിച്ചപ്പോളും പ്രശ്ന പരിഹാരം ഉണ്ടായില്ല. ചർച്ചകൾ കമ്മീഷൻ തുടരുമെന്നായിരുന്നു സഭ വ്യക്തമാക്കിയത്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision