ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവത്തിൽ എൽപി വിഭാഗം ഓവറോൾ കിരീടം നേടിയ മണിയംകുന്ന് സെൻ്റ് ജോസഫ് യു പി സ്കൂളിലെവിദ്യാർത്ഥികളും അധ്യാപകരും സിനിമാ – ടെലിവിഷൻ താരം
മീനാക്ഷി അനൂപിൽ നിന്നും ട്രോഫി ഏറ്റുവാങ്ങി. ചിത്രരചന ജലച്ചായം,ഹിന്ദി കഥ രചന എന്നീ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയ ജിയോൺ സിനു ജോസഫ്, ആദിലക്ഷ്മി എം.ഡി എന്നിവരെ
സ്കൂൾ മാനേജർ റവ.ഫാ.ജോർജ് തെരുവിൽ അനുമോദിച്ചു.മത്സരത്തിൽ പങ്കെടുത്ത വിജയിച്ച എ ഗ്രേഡ് നേടിയ കുട്ടികൾക്കും,പരിശീലിപ്പിച്ച അധ്യാപകർക്കും ഹെഡ്മിസ്ട്രസ് സിസ്റ്റർ മഞ്ജുമോൾ ജോസഫ് ആശംസകൾ നേർന്നു. എല്ലാ കുട്ടികൾക്കും മധുരപലഹാരങ്ങൾ വിവരണം ചെയ്തു.














