കൊച്ചി: പുതുതായി അനുവദിച്ച എറണാകുളം- വേളാങ്കണ്ണി ദ്വൈവാര ട്രെയിന്‍ സെപ്റ്റംബര്‍ 25ന് സര്‍വീസ് ആരംഭിക്കും. വേളാങ്കണ്ണിയില്‍ നിന്ന് ചൊവ്വ, ഞായര്‍ ദിവസങ്ങളില്‍ വൈകീട്ട് 6.40ന് പുറപ്പെടുന്ന തീവണ്ടി അടുത്ത ദിവസം രാവിലെ 11.40ന് എറണാകുളത്തെത്തും. തിങ്കള്‍, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് ഒന്നിന് എറണാകുളത്തു നിന്നും പുറപ്പെടും. മുന്‍കൂര്‍ റിസര്‍വേഷന്‍ ആഗസ്റ്റ് 27 ഞായറാഴ്ച രാവിലെ എട്ടുമുതല്‍ ആരംഭിച്ചു.
എറണാകുളത്തു നിന്ന് കോട്ടയം വഴി വേളാങ്കണ്ണിക്കുള്ള സ്പെഷല്‍ ട്രെയിനിന് പകരമാണ് ആഴ്ചയില്‍ രണ്ടുദിവസം സ്ഥിരമായി സര്‍വീസ് നടത്തുന്ന ട്രെയിന്‍ അനുവദിച്ചത്. എറണാകുളം, കോട്ടയം, കൊല്ലം, കൊട്ടാരക്കര, ചെങ്കോട്ട, രാജപാളയം, വിരുദുനഗര്‍, നാഗപട്ടണം വഴിയാണ് ട്രെയിന്‍ വേളാങ്കണ്ണിയില്‍ എത്തുക. കേരളത്തില്‍ കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം, കൊല്ലം, കൊട്ടാരക്കര, പുനലൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision