തുറമുഖ നഗരമായ ഗ്വായാക്വിലിലെ ഗുയാസ് ജയിലിൽ നടന്ന കലാപത്തിൽ മുപ്പതിലധികം പേർ മരിച്ചു. മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല
. നിലവിൽ അയ്യായിരത്തി അറുന്നൂറ് തടവുകാരെ പാർപ്പിച്ചിരിക്കുന്ന ജയിൽ സമുച്ചയത്തിൽ ക്രമസമാധാനം പുന:സ്ഥാപിക്കാൻ രണ്ടായിരത്തി എഴുന്നൂറ് സായുധ സൈനീകർ ആവശ്യമായി വന്നു.അക്രമം യഥാർത്ഥത്തിൽ മറ്റ് ജയിലുകളിലേക്കും വ്യാപിച്ചു. മറ്റ് ആറ് ജയിലുകളിൽ ബന്ദികളാക്കപ്പെട്ട നൂറ്റിയിരുപത് ജയിൽ ഉദ്യോഗസ്ഥരെ ഇപ്പോൾ മോചിപ്പിച്ചിട്ടുണ്ട്. സംഘടിതമായ കുറ്റകൃത്യങ്ങൾ നശിപ്പിച്ച സമാധാനം വീണ്ടെടുക്കുമെന്ന് ഇക്വഡോർ പ്രസിഡന്റ് ഗില്ലെർമോ ലാസ്സോ പ്രതിജ്ഞയെടുത്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision