കോട്ടയം : 2024 ജൂലൈ 31 ന് കേന്ദ്ര സർക്കാരിൻ്റെ പരിസ്ഥിതിമന്ത്രാലയം പുറപ്പെടുവിച്ച പരിസ്ഥിതിലോലപ്രദേശം സംബന്ധിച്ച കരടു വിജ്ഞാപനം കേരളത്തിൻ്റെ ആവശ്യങ്ങൾ അവഗണിക്കുന്നതും മലയോര കർഷകരെ പ്രതികൂലമായി ബാധിക്കുന്നതു മാണെന്ന് കർഷക യൂണിയൻ (എം) സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ഡാൻ്റീസ് കൂനാനിക്കൽ അഭിപ്രായപ്പെട്ടു.
മറ്റു സംസ്ഥാനങ്ങളുടെ പ്രൊപ്പോസലുകൾ അംഗീകരിച്ച് കഡസ്റ്റർ മാപ്പുകൾ പ്രസിദ്ധീകരിച്ച കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കേരളത്തോടു പുലർത്തുന്ന കർഷക വിരുദ്ധ നിലപാട് തിരുത്തി മലയോര ജനതയ്ക്ക് നീതി ഉറപ്പാക്കണമെന്നും കേരളാ കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറി യേറ്റംഗം കൂടിയായ ഡാൻ്റീസ് കൂനാനിക്കൽ ആവശ്യപ്പെട്ടു. പ്രതികൂല സാഹചര്യങ്ങൾക്കു മുന്നിൽ പ്രാർത്ഥനയും പരിശ്രമവുമായി അദ്ധ്വാനത്തിന്റെ വിയർപ്പുതുള്ളികളാൽ മണ്ണിൽ പൊന്ന് വിളയിച്ച കർഷകരെ പരിസ്ഥിതി സംരക്ഷണമെന്ന പേരു പറഞ്ഞ് ഭയപ്പെടുത്തി സ്വന്തം കൃഷിയിടത്തു നിന്നും പുറത്താക്കാനു ള്ള ആസൂത്രിത നീക്കത്തിനെതിരെ ശക്തമായ ജനവികാരം ഉയർന്നു വരണമെന്നും വിവിധ കർഷക സംഘടനകളുമായി ചേർന്ന് ശക്തമായ സമരപരിപാടികൾക്ക് കർഷക യൂണിയൻ (എം) നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision