ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 2025 ജൂൺ അഞ്ചാം തീയതി പുലിയന്നൂർ ശാലോം ഡി സി എം ആർ സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ഫലവൃക്ഷത്തൈകൾ
നട്ടുപിടിപ്പിച്ചുകൊണ്ട് പരിസ്ഥിതി ദിനാചരണം നടത്തി. പ്രകൃതിയെ സംരക്ഷിക്കുക നമ്മുടെ ഉത്തരവാദിത്വമാണ് എന്നും അതിനാൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കണമെന്നും പ്രകൃതിയെ
സ്നേഹിക്കണമെന്നും മണ്ണിനോടും വൃക്ഷലതാദികളോടും സൗഹാർദപരമായ ഒരു സമീപനം നമുക്ക് ഉണ്ടാകണമെന്നും സ്കൂൾ പ്രിൻസിപ്പൽ സി. ഷാലറ്റ് ജോസ് ഉദ്ബോധിപ്പിച്ചു.
