വാകക്കാട്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വാകക്കാട് സെൻറ് അൽഫോൻസാ ഹൈസ്കൂളിൽ പ്ലാസ്റ്റിക് മലിനീകരണം ചെറുക്കുക എന്ന പരിസ്ഥിതി ദിന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് പരിപാലിക്കാം പരിസ്ഥിതിയെ തോൽപിക്കാം പ്ലാസ്റ്റിക്കിനെ എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന വലിച്ചെറിയൽ മുക്ത ക്യാമ്പസ് പദ്ധതിക്കും വാകക്കാട് സ്കൂളിൽ തുടക്കം കുറിച്ചു. സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെറ്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ ക്യാമ്പസിൽ സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാൻകുഴി വൃക്ഷത്തൈ നട്ടു. നേച്ചർ ക്ലബ്ബിൻറെ അഭിമുഖ്യത്തിൽ കൺവീനർ സാലിയമ്മ സ്കറിയയുടെ നേതൃത്വത്തിൽ കഴിഞ്ഞവർഷം കുട്ടികൾ നട്ടുപിടിപ്പിച്ച വൃക്ഷത്തൈകൾ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെറ്റോ ജോസഫ് കുട്ടികൾക്ക് വിതരണം ചെയ്തു.
വനം വകുപ്പ് നടപ്പിലാക്കുന്ന നാട്ടുമാവും തണലും പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് പിടിഎ പ്രസിഡൻറ് റോബിൻ അപ്രേം ഹെഡ്മിസ്ട്രസ് സി. റ്റെസ്സ് എന്നിവർ നാട്ടുമാവിൻ തൈകൾ വിതരണം ചെയ്തു. പരിസ്ഥിതി ക്ലബ്ബ് കോഡിനേറ്ററും കായിക അധ്യാപകനുമായ മനു ജെയിംസ് പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു.
ജൂലിയ അഗസ്റ്റിൻ, അലൻ മാനുവൽ അലോഷ്യസ്, ജോസഫ് കെ വി, ബെന്നി ജോസഫ്, സി. പ്രീത, മനു കെ ജോസ് എന്നിവർ പ്ലാസ്റ്റിക് മലിനീകരണം ചെറുക്കുക, വലിച്ചെറിയൽ മുക്ത ക്യാമ്പസ് എന്നീ പദ്ധതികളുടെ ബോധവൽക്കരണ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website pala.vision