ചെമ്മലമറ്റം : ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ ആയിരം വിദ്യാർത്ഥികൾ വിത്തുകൾ കൈമാറി. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും വരും ദിവസങ്ങളിൽ വിത്തുകളും തൈകളും കൊണ്ടുവരും. ശേഖരിക്കുന്ന വിത്തുകളും തൈകളും പരസ്പരം കൈമാറുന്നതു വഴി ആയിരത്തോളം ഭവനങ്ങളിൽ വ്യത്യസ്ത ഇനം തൈകളും വിത്തുകളും എത്തും.
പരിസ്ഥിതി ദിനമായ ഇന്ന് സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ സാബു മാത്യു മുഖ്യപ്രഭാഷണം നടത്തി.
പി.ടി.എ പ്രസിഡന്റ് ഷെറിൻ കുര്യാക്കോസ് തയ്യിൽ അധ്യാപകരായ ജിജി ജോസഫ് ഷേർളി തോമസ് എന്നിവർ പ്രസംഗിച്ചു തുടർന്ന് വിത്ത് കൈമാറ്റം നടത്തി. പരിസ്ഥിതി സന്ദേശഘോഷയാത്ര, വൃക്ഷത്തൈ നടീൽ, ചിത്രരചനാ മൽസരം, പോസ്റ്റർ തയ്യാറാക്കൽ, ക്വിസ്സ് മത്സരം, ഡിബേറ്റ് എന്നിവ വിവിധ ദിവസങ്ങളിൽ നടക്കും.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website pala.vision