സമഗ്ര പരിസ്ഥിതി വിജ്ഞാനീയം പരിപോഷിപ്പിക്കുക: പാപ്പാ

spot_img

Date:

ഫ്രാൻസീസ് പാപ്പാ, ഗ്രെയ്റ്റർ മാഞ്ചസ്റ്ററിൽ നിന്നെത്തിയ വിവിധ മത നേതാക്കളുടെ ഇരുപതിലേറെപ്പേരടങ്ങിയ ഒരു സംഘത്തെ വ്യാഴാഴ്‌ച (20/04/23) വത്തിക്കാനിൽ സ്വീകരിച്ചു.

ദൈവത്തിൻറെ സൃഷ്ടിയായ ദാനത്തെ സംരക്ഷിക്കുന്നതിനുള്ള നമ്മുടെ ഇന്നത്തെ പ്രതിബദ്ധത, ഓരോ മനുഷ്യവ്യക്തിയുടെയും അന്തസ്സിനെയും മൂല്യത്തെയും മാനിക്കുകയും പാവപ്പട്ടവരുടെ ജീവിതത്തിൽ പാരിസ്ഥിതിക തകർച്ച ഏല്പിക്കുന്ന ദാരുണമായ പ്രത്യാഘാതങ്ങളെ അംഗീകരിക്കുകയും ചെയ്യുന്ന ഒരു സമഗ്രപരിസ്ഥിതി വിജ്ഞാനീയത്തെ പരിപോഷിപ്പിക്കുന്നതിനുള്ള വിശാലമായ ശ്രമത്തിൻറെ ഭാഗമായിരിക്കണം എന്നത് ഇന്ന് കൂടുതൽ വ്യക്തമായിത്തീർന്നിരിക്കുന്നുവെന്ന് മാർപ്പാപ്പാ.

ഗ്രെയ്റ്റർ മാഞ്ചസ്റ്ററിൽ നിന്നെത്തിയ വിവിധ മത നേതാക്കളുടെ ഇരുപതിലേറെപ്പേരടങ്ങിയ ഒരു സംഘത്തെ വ്യാഴാഴ്‌ച (20/04/23) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

പരിസ്ഥിതി സംരക്ഷണത്തിൻറെ അടിയന്തിര ആവശ്യകതയെയും കാലാവസ്ഥ വ്യതിയാനത്തിൻറെ പ്രത്യാഘാതങ്ങളെ നേരിടുന്നതിന് പരിശ്രമിക്കേണ്ടതിനെയും കുറിച്ച് അവബോധം വളർത്തുന്നതിന് മത-രാഷ്ട്രീയ നേതാക്കൾ എന്ന നിലയിൽ അവർ നടത്തുന്ന  യത്നങ്ങൾക്ക് പാപ്പാ അവരെ അഭിനന്ദിക്കുകയും ചെയ്തു.

സാങ്കേതികവും സാമ്പത്തികവുമായ അപാരമായ പുരോഗതിയുടെ പൈതൃകത്തോടുകൂടിയതും ഒപ്പം, മാനുഷികവും പ്രകൃതിപരവുമായ പരിസ്ഥിതിയിൽ പ്രതികൂല ഫലങ്ങൾ ഉളവാക്കിയിട്ടുള്ളതുമായ അവരുടെ നഗരത്തിൻറെ ചരിത്രം വ്യാവസായിക വിപ്ലവവുമായി അടുത്ത ബന്ധമുള്ളതിനാൽ, അവരുടെ ഏകീകൃത സാക്ഷ്യം സവിശേഷമാം വിധം വാചാലമാണ് എന്ന് പാപ്പാ പറഞ്ഞു.

നമ്മുടെ കാലത്തെ പാരിസ്ഥിതികവും സാമൂഹ്യവുമായ പ്രതിസന്ധികൾ രണ്ടു വ്യത്യസ്ത പ്രതിസന്ധികളല്ല മറിച്ച് ഒന്നാണ് എന്നു നാം തിരിച്ചറിയേണ്ടതിൻറെ ആവശ്യകതയും പാപ്പാ ഊന്നിപ്പറഞ്ഞു.

തീർച്ചയായും, ഇത് നൂതനവും ദീർഘവീക്ഷണമുള്ളതുമായ സാമ്പത്തിക മാതൃകകളുടെ സൃഷ്ടി ആവശ്യപ്പെടുന്നുവെന്നും  ഇന്നത്തെ ഉപഭോഗപരതയും, പൊതുനന്മയുടെ വെളിച്ചത്തിൽ മാനുഷികവും സാമൂഹികവുമായ പ്രശ്‌നങ്ങളെ നേരിടുന്നതിനുള്ള ശ്രമങ്ങളെ തടയുന്ന ആഗോളവൽകൃത നിസ്സംഗതയും വഴി സൃഷ്ടിക്കപ്പെടുന്ന “വലിച്ചെറിയൽ” സംസ്‌കാരത്തെ മറികടക്കാനുള്ള ദൃഢനിശ്ചയവും ഇതിന് ആവശ്യമാണെന്നും പാപ്പാ വ്യക്തമാക്കി.

ഉത്തരവാദിത്വപരമായ പരിപാലനത്തിന് ആഹ്വാനം ചെയ്യുന്ന ദൈവദത്ത ദാനം ആയ  പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള നമ്മുടെ കടമയുടെ ധാർമ്മികവും മതപരവുമായ മാനത്തിനുള്ള പൊതുവായ സാക്ഷ്യം ഈ വിവിധ മത പ്രതിനിധികളുടെ സംഘത്തെ വേറിട്ടു നിറുത്തുന്നുവെന്ന് പാപ്പാ ശ്ലാഘിച്ചു.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
👉 more https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related