കൊഴുവനാൽ. ലോക പരിസ്ഥിതി ദിനത്തിൽ വ്യത്യസ്തമായ പരിപാടികളുമായി കൊഴുവനാൽ സെ. ജോൺ നെ പുംസ്യാൻസിലെ കുട്ടികൾ . സ്കൂളിലെ ഓരോ കുട്ടിയും അവരുടെ കൃഷിയിടങ്ങളിൽ നിന്നും പരിശോധനയ്ക്കായി ഒരു പിടി മണ്ണ് സ്കൂളിലെത്തിച്ചു. അത് പരിശോധിച്ച് അതിന്റെ റിപ്പോർട്ട് കുട്ടികൾക്കു തന്നെ നൽകി. ജൈവ കൃഷി ഗവേഷകനായ ശ്രീ ജോജോ മാത്യു കാഞ്ഞിരമറ്റം മണ്ണ് സംരക്ഷണത്തിനെക്കുറിച്ചും PH മൂല്യത്തിൽ വ്യതിയാനങ്ങൾ ഉണ്ടായാൽ കൃഷികൾക്ക് സംഭവിക്കുന്ന നഷ്ടത്തെ കുറിച്ചും കുട്ടികൾക്ക് ക്ലാസെടുത്തു.. കൂടാതെ മണ്ണിന് അമ്ലഗുണം വർദ്ധിപ്പിക്കുന്നതിനും ക്ഷാരഗുണം വർദ്ധിപ്പിക്കുന്നതിനുമുള്ള ജൈവ മാർഗ്ഗങ്ങൾ കുട്ടികൾക്ക് അദ്ദേഹം പകർന്നു നൽകി. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രധാധ്യം മണ്ണു സംരക്ഷണത്തിലൂടെ സാധ്യമാവണമെന്ന് അദ്ദേഹം പറഞ്ഞു. കരിയിലകൾ ഭൂമിയുടെ ആവരണമാണെന്നും അത് കത്തിച്ചു കളയാനുള്ളതല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 100 ലധികം കുട്ടികൾ മണ്ണു പരിശോധനയ്ക്കായി എത്തിയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ജസ്സി ജോസഫ് പരിസ്ഥിതി ദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ സോണി തോമസ്, ഷാൽ വി ജോസഫ് , കുമാരി നന്ദന സി. ബിനു എന്നിവർ പ്രസംഗിച്ചു. തുടർന്ന് സ്കൂൾ അങ്കണത്തിലുള്ള ഇലഞ്ഞി മുത്തശ്ശിക്ക് ക്ലബ്ബ് അംഗങ്ങൾ പുഷ്പഹാരം ചാർത്തി. കുട്ടികൾക്കായിപോസ്റ്റർ രചന , പരിസ്ഥിതി കാവ്യാലാപനം എന്നീ മത്സരങ്ങളും നടത്തി. പരിപാടികൾക്ക് സിൽജി ജേക്കബ്, സണ്ണി സെബാസ്റ്റ്യൻ, ബന്നിച്ചൻ പി. ഐ., ജസ്റ്റിൻ എബ്രാഹം, സിബി ഡൊമിനിക്, മാസ്റ്റർ എയ്ഡൻ ചെറുവള്ളിൽ, അഭിനവ് വി. എസ്സ്., ആദിത്യൻ എസ്.ടി., അഞ്ജന എസ്.നായർ , നീരജ് ഉല്ലാസ് ജോ ജോ ജോസഫ് , അസ്ന മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7