കേരളത്തിലെ പ്രമുഖ സംരംഭകരുടെ സംരംഭക സമ്മേളനം പാലാ അൽഫോൻസാ കോളേജിൽ

spot_img
spot_img

Date:

spot_img
spot_img

പാലാ : മാർച്ച് പതിമൂന്നാം തീയതി വ്യാഴാഴ്ച വൈകിട്ട് നാലുമണിക്ക് അൽഫോൻസാ കോളേജിൽ വച്ച് നൂറോളം കേരളത്തിലെ പ്രമുഖ സംരംഭകരുടെ Entrepreneur meet (സംരംഭക സമ്മേളനം ) നടത്തപ്പെടുകയാണ്.

Hekmas എന്ന സംരഭക കൂട്ടായ്മ്മയുമായി ചേർന്നാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കും.സംരംഭകരെയും പുതിയ സംരംഭങ്ങളെയും പുതുതലമുറയ്ക്ക് പരിചയപ്പെടുത്താനുള്ള ഒരു വേദിയാണ് ഈ സമ്മേളനം ഒരുക്കുന്നത്.


നാലുവർഷ ബിരുദ പദ്ധതിയുടെ ഭാഗമായി ദേശീയ വിദ്യാഭ്യാസ നയം നിഷ്കർഷിക്കുന്ന രീതിയിൽ വിരുദ്ധ വിദ്യാർത്ഥികൾക്ക് പ്രമുഖ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് നേടാനുള്ള ഒരു മാർഗമായാണ് കോളേജ് ഈ അവസരത്തെ കാണുന്നത്.ട്രിപ്പിൾ ഐടി പോലുള്ള രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി കോളേജ് ഇതിനോടകം തന്നെ മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിങ് ഒപ്പ് വയ്ക്കുകയും വിദ്യാർത്ഥികളുടെ നൈപുണ്യ വികസനത്തിന് ആവശ്യമായ കോഴ്സുകൾ നടത്തിവരികയും ചെയ്യുന്നുണ്ട്.അതിൻറെ ഒരു തുടർച്ചയായി പ്രമുഖ ബിസിനസ് ഗ്രൂപ്പുകളും ആയി MoU കളിൽ ഏർപ്പെടുന്നതിനുംഈ സമ്മേളനം സഹായിക്കും.


ഈ അധ്യയന വർഷത്തിൽ അൽഫോൻസാ കോളേജ് വിജയകരമായി നടപ്പിലാക്കിയ പദ്ധതിയാണ്പഠനത്തോടൊപ്പം തൊഴിലും എന്ന പദ്ധതി.120 ഓളം വിദ്യാർത്ഥികൾക്ക് നമ്മുടെ സമീപപ്രദേശങ്ങളിൽ ഉള്ള മെഡിസിറ്റി പോലുള്ള പ്രമുഖ സ്ഥാപനങ്ങളിൽ part time ജോലി സുരക്ഷിതമായി ചെയ്യുന്നതിനുള്ള അവസരം കോളേജ് ഒരുക്കി കൊടുത്തിരുന്നു. ഈ അവസരം വരും വർഷങ്ങളിൽ ഒരുപാട് വിദ്യാർത്ഥികളിലേയ്ക്ക് എത്തിക്കുന്നതിനും തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും കോളേജ് ഈ സംരഭ സമ്മേളനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നുണ്ട്. പഠനത്തോടൊപ്പം തൊഴിൽ ചെയ്യാൻ വേണ്ടി വിദേശത്തേക്ക് പോവേണ്ടതില്ല, നമ്മുടെ നാട്ടിലെ കോളേജുകൾക്കും ഇത്തരം അവസരങ്ങൾ സമീപ പ്രദേശത്തെ സംരഭങ്ങളുമായി ചേർന്ന് സൃഷ്ടിക്കാൻ സാധിക്കും എന്ന ആശയമാണ് ഈ പദ്ധതിയിലൂടെ അൽഫോൻസാ കോളേജ് മുന്നോട്ട് വയ്ക്കുന്നത്.
പത്രസമ്മേളനത്തിൽ പ്രിൻസിപ്പൽ റവ.ഡോ. ഫാ. ഷാജി ജോൺ, വൈസ് പ്രിൻസിപ്പൽ Dr.Sr. മിനിമോൾ മാത്യു, ഡോ.സി. മഞ്ചു എലിസബത്ത് കുരുവിള,കോളേജ് ബർസാർ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. സോണിയ സെബാസ്റ്റ്യൻ , IEDC നോഡൽ ഓഫീസർ മിസ്. പൂർണിമ ബേബി, women entrepreneurship motivation club ഡയറക്ടർ മിസ്. ഷീന സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related