അടിമാലി ഗവൺമെന്റ് ഹൈസ്കൂളിൽ പ്രതിഷേധം
മുന്നറിയിപ്പില്ലാതെ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ നിർത്തലാക്കിയെന്ന് ആരോപിച്ച് അടിമാലി ഗവൺമെന്റ് ഹൈസ്കൂളിൽ പ്രതിഷേധം. പ്രധാനാധ്യാപികയെ ഉപരോധിക്കുന്നു. യൂത്ത് കോൺഗ്രസിന്റെ പ്രവർത്തകരാണ് അധ്യാപികയെ ഉപരോധിക്കുന്നത്. രക്ഷിതാക്കളാണ് പ്രതിഷേധം
നടത്തുന്നത്. സ്കൂളിലെ ഒമ്പതാം ക്ലാസിന്റെ ഇംഗ്ലീഷ് മീഡിയം ഡിവിഷനാണ് മുന്നറിയിപ്പില്ലാതെ നിർത്തലാക്കിയത്. ഇംഗ്ലീഷ് മീഡിയം ഡിവിഷനിൽ ഒമ്പത് കുട്ടികളാണ് പഠിച്ചിരുന്നത്. ഇതിൽ രണ്ട് പേർ ടിസി വാങ്ങി പോയി. മൂന്ന് കുട്ടികൾ സേ പരീക്ഷ എഴുതി പാസായതാണ്. ബാക്കി അഞ്ച്
കുട്ടികളാണ് ക്ലാസിൽ പഠിക്കേണ്ടത്. ഈ കുട്ടികളെ വെച്ച് ഡിവിഷൻ മുന്നോട്ടുകൊണ്ടുപോകാൻ ബുദ്ധിമുട്ടുണ്ടെന്ന് പ്രധാനാധ്യാപിക രക്ഷിതാക്കളെ വിളിച്ച് അറിയിച്ചിരുന്നു.