ആഫ്രിക്കൻ നാടായ ഉഗാണ്ടയുടെ പ്രധാനമന്ത്രി ശ്രീമതി റൊബീനാ നബാഞ്ചയെ ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ കൂടിക്കാഴ്ചയ്ക്കായി സ്വീകരിച്ചു.
ജൂലൈ ഇരുപത്തിനാലാം തീയിതി തിങ്കളാഴ്ച (24/07/23) ആയിരുന്നു ഇരുവരും തമ്മിലുള്ള ഇരുപതു മിനിറ്റോളം ദീർഘിച്ച കൂടിക്കാഴ്ച.ആഫ്രിക്കയിലെ വിവിധ പ്രദേശങ്ങളിൽ നിന്നു മാത്രമല്ല, മദ്ധ്യേഷ്യയിൽ നിന്നുമുള്ള കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കും ഉഗാണ്ട ഉദാരതയോടെ ആതിഥ്യമരുളുന്നത് പാപ്പായുടെ ഹൃദയത്തെ സ്പർശിച്ചുവെന്നും അതുപോലുള്ള വിവിധകാര്യങ്ങളെക്കുറിച്ച് പാപ്പായും പ്രധാനമന്ത്രിയും ചർച്ച ചെയ്തുവെന്നും പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലായം, പ്രസ്സ് ഓഫീസ് വെളിപ്പെടുത്തി.
നിങ്ങൾ ശാന്തിദൂതരാണ്” എന്ന് ഉല്ലേഖനം ചെയ്തിരിക്കുന്ന ഒലിവുശാഖ ഏന്തിയിരിക്കുന്ന പ്രാവ് ഒരു മുന്തിരിച്ചെടിയിൽ ഇരിക്കുന്ന വെങ്കല കലാസൃഷ്ടിയും ഇക്കൊല്ലത്തെ സമാധാന സന്ദേശം ഉൾപ്പടെയുള്ള ഏതാനും പേപ്പൽ രേഖകളും പാപ്പാ പ്രധാനമന്ത്രി ശ്രീമതി റൊബീനാ നബാഞ്ചയ്ക്ക് സമ്മാനിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision