പാലിയേക്കര ടോൾ പ്ലാസിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരന് ക്രൂര മർദ്ദനം. ഉത്തർപ്രദേശ് ഫൈസാബാദ് സ്വദേശി പപ്പു കുമാറിനാണ് മർദനമേറ്റത്. തൃശൂർ ഭാഗത്ത് നിന്നെത്തിയ ടോറസ്
ലോറിയിലെ ഡ്രൈവറാണ് പപ്പുവിനെ മർദ്ദിച്ചത്. ലോറിയിലെ ഫാസ്റ്റ് ടാഗ് റീഡ് ചെയ്യാത്തതിനെ തുടർന്ന് വാഹനം നീക്കിയിടാൻ ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു മർദ്ദനം.