പൂഞ്ഞാർ ഡിവിഷനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മാർമല അരുവിയിൽ എത്തുന്ന വിനോദസഞ്ചാരികൾക്കായി എലിവേറ്റഡ് ഗ്യാലറി നിർമ്മിക്കുന്നതിനും ടൂറിസം കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനുമായി ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 35 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ് അറിയിച്ചു.
സുരക്ഷ കാരണങ്ങൾ കൊണ്ട് തന്നെ വിനോദസഞ്ചാരികൾക്ക് അരുവിയുടെ യഥാർത്ഥ ദൃശ്യഭംഗി ആസ്വദിക്കാൻ സാധിക്കാതെ വരുന്നു.ഇതിന് പരിഹാരമായാണ് എലിവേറ്റ് ഗാലറി പ്ലാറ്റ്ഫോം തയ്യാറാക്കുന്നതീലൂടെ അപകട രഹിതമായി നിന്ന് അരുവിയുടെ സൗന്ദര്യം ആസ്വദിക്കാൻ കഴിയും. ഇതോടൊപ്പം തന്നെ പ്രദേശത്തേക്ക് എത്തിച്ചേരുന്ന ദുർഘടമായ പാതയുടെ നവീകരണവും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷിജു, തീക്കോയി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ സുജ എന്നിവർ സ്ഥലം സന്ദർശിച്ച് വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ മാർമല അരുവിലേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുവാൻ കഴിയുമെന്നും പ്രദേശത്തിന്റെ ടൂറിസം വികസനത്തിന് ഇത് മുതൽ കൂട്ടായി മാറുമെന്നും ജില്ലാ പഞ്ചായത്ത് അംഗം ഷോൺ ജോർജ് പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision