ആശ്വാസം, വെള്ളപ്പൊക്കത്തിൽ അകപ്പെട്ട ആന ഒടുവിൽ രക്ഷപ്പെട്ടു. ചാലക്കുടിപ്പുഴയിൽ കുടുങ്ങിയ ആന വനത്തിനുള്ളിൽ കയറി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് പിന്നാലെയാണ് ചാലക്കുടിപ്പുഴയിൽ നിന്ന് ആന രക്ഷപ്പെട്ടത്. ചാലക്കുടി പുഴയിൽ ഇന്ന് പുലർച്ചയോടെയാണ് കൊമ്പൻ കുടുങ്ങിയത്. പുഴയുടെ നടുക്ക് പെട്ട ആന ആദ്യം പുഴയ്ക്ക് നടുവിലെ ചെറിയ തുരുത്തിലേക്ക് കയറാൻ ശ്രമിച്ചിരുന്നു. എങ്കിലും പുഴയിലേക്ക് ഇറങ്ങി നീന്തി കാടിനോട് ചേർന്നുള്ള ഭാഗത്തു കൂടിയാണ് കരയിലെത്തിയത്.
വാർത്തകൾക്കായി പാലാ വിഷന്റെ വാട്ട്സ് ആപ്പ് ഗ്രൂപ്പ് 👉 visit our website pala.vision