ഇലക്ട്രിക് വാഹന ഉപയോക്താക്കൾക്ക് ഏകീകൃത പ്ലാറ്റ്‌ഫോം എത്തിക്കാൻ നാഷണൽ പേമെന്റ്‌സ് കോർപറേഷൻ ഓഫ് ഇന്ത്യ. എളുപ്പം ചാർജിങ് സ്ലോട്ട് ബുക്ക് ചെയ്യാനും ചാർജർ ഉപയോഗിക്കുന്നതിനുള്ള പണം അടയ്ക്കാനും കഴിയുന്ന ദേശീയ ഏകീകൃത ഹബ്ബിനായി ചട്ടക്കൂട് രൂപകൽപന ചെയ്തിരിക്കുകയാണ് എൻപിസിഐ.
ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള എല്ലാ ചാർജറുകളും ചാർജിങ് പോയിന്റുകളും ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുന്നതിനുള്ള ഇന്റർഫെയ്‌സായി പ്രവർത്തിക്കുന്ന ഏകികൃത ഹബ്ബിനാണ് എൻപിസിഐ രൂപം നൽകുന്നത.
ഇതിനായുള്ള അനുമതികൾ നേടുന്നതിനുള്ള നടപടികൾ വേഗത്തിലാക്കിയിരിക്കുകയാണെന്നാണ് ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയത്തിലെ അഡിഷണൽ സെക്രട്ടറി അറിയിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് തടസമില്ലാത്ത സേവനം ലഭിക്കുന്നതിനായാണ് ഏകീകൃത ഹബ്ബ് നിർമ്മിക്കുന്നതെന്ന് അദേഹം പറഞ്ഞു.