മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് അട്ടിമറിയെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ ആരോപണവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് രാഹുലിന് കത്തയച്ചു. അദ്ദേഹം ഉന്നയിച്ച ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് വ്യക്തമാക്കി. ചര്‍ച്ചയ്ക്കുള്ള തീയതിയും സ്ഥലവും
അറിയിക്കാന്‍ നിര്‍ദേശിച്ചാണ് കത്തയച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിയെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്നും പരാതികളുണ്ടെങ്കില്‍ കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും
തെരഞ്ഞെടുപ്പ് കമ്മീഷന് കത്തില്‍ പറയുന്നു. 2024ലെ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ അടക്കം വലിയ ക്രമക്കേട് ഉണ്ടായെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം.













