കൊല്ലം കുണ്ടറയില്‍ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വയോധികന് ദാരുണാന്ത്യം. പെരുമ്പുഴ തലപ്പറമ്പ് ജംക്ഷന് സമീപം പത്മാലയത്തില്‍ ഗോപാലകൃഷ്ണന് പിള്ളയാണ്
മരിച്ചത്. 72 വയസായിരുന്നു. ഇന്നലെ വൈകീട്ടാണ് അപകടം നടന്നത്. വീടിന് സമീപത്തെ പറമ്പില്‍ പുല്ല് ശേഖരിക്കുന്നതിനിടെ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ അറിയാതെ
സ്പര്‍ശിക്കുകയായിരുന്നു. ഗോപാലകൃഷ്ണന് ഒപ്പമുണ്ടായിരുന്ന മകളുടെ കൈയ്ക്കും പൊള്ളലേറ്റു.