പത്തനംതിട്ട അടൂരിൽ അറുപത്താറുകാരനായ വയോധികന് മകൻ്റെയും മരുമകളുടെയും ക്രൂരമർദ്ദനം. തങ്കപ്പൻ എന്നയാൾക്കാണ് മർദ്ദനമേറ്റത്. മകൻ സിജു പൈപ്പ് കൊണ്ടും മരുമകൾ സൗമ്യ
കമ്പുകൊണ്ടും തങ്കപ്പനെ മർദ്ദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ അടൂർ പോലീസ് മകനും മരുമകൾക്കുമെതിരെ കേസെടുത്തിട്ടുണ്ട്.













