കർണാടകയിലെ ബെലഗാവിയിൽ സൈബർ തട്ടിപ്പിനിരായ വൃദ്ധ ദമ്പതികൾ ജീവനൊടുക്കി. ഡീഗോ സാന്തൻ നസ്രേറ്റ് (82) ഭാര്യ ഫ്ലേവിയ (79) എന്നിവരാണ് മരിച്ചത്. സൈബർ തട്ടിപ്പിനിരയായി ഇവർക്ക് 50 ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു. ഇതിൽ കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്നു ഇരുവരും.
ഇരുവരുടെയും മൊബൈൽ സിംകാർഡ് ഉപയോഗിച്ച് ഒരാൾ ക്രിമിനൽ തട്ടിപ്പുകൾ കാണിക്കുന്നുണ്ടെന്നും കേസിൽ ഇരുവരും ഉൾപ്പെടും എന്ന രീതിയിൽ സൈബർ തട്ടിപ്പുകാർ ഭീഷണിപ്പെടുത്തി ദമ്പതികളിൽ നിന്നും പല തവണയായി ലക്ഷങ്ങൾ തട്ടിയെടുക്കുകയായിരുന്നു.