സ്ഥലത്ത് ആരോഗ്യവിഭാഗത്തിന്റെ പരിശോധന
എലത്തൂർ എച്ച് പി സി എൽ സംഭരണ കേന്ദ്രത്തിൽ ഇന്ധന ചോർച്ച നടന്ന സംഭവത്തിൽ കോർപറേഷൻ ആരോഗ്യ വിഭാഗം പരിശോധന നടത്തുന്നു. ഡെപ്യൂട്ടി കളക്ടർ ഇ അനിതകുമാരിയുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.

സംഭരണശാലയുടെ അകത്തു നിന്ന് പമ്പ് ഉപയോഗിച്ച് ഡീസൽ ഓവുചാലിൽ നിന്ന് മാറ്റുന്നു. ജനങ്ങൾ തിങ്ങി പാർക്കുന്നിടത്തേക്ക് ഡീസൽ ഒഴുകി എത്തിയതോടെ നാട്ടുകാർ പ്രതിഷേധിച്ചു. 12 ഓളം ബാരലുകളിലാണ് ഒഴുകി എത്തിയ ഡീസൽ കോരിഎടുത്ത് മാറ്റിയത്. നിലവിൽ അപകട സാധ്യത ഇല്ലെന്നാണ് എച്ച് പി സി എൽ മാനേജറുടെ വിശദീകരണം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X














