കർണാടക ഹാസനിൽ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ എട്ടുപേർ മരിച്ചു. 25 പേർക്ക് പരുക്കേറ്റു. ട്രക്ക് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈക്കിൽ ഇടിച്ച് ട്രക്ക് നിയന്ത്രണം വിട്ടതെന്ന് അറസ്റ്റിലായ ഡ്രൈവർ ഭുവനേഷ് പറയുന്നു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം ധനസഹായം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. മരിച്ചവരുടെ പേര് വിവരങ്ങൾ വ്യക്തമല്ല. യുവാക്കളാണ് മരിച്ചവരിൽ ഏറെയും. ദേശീയപാത 373 ൽ റോഡിൽ എതിർദിശയിൽ നിന്ന് വരികയായിരുന്ന ബൈക്കിനെ ഒഴിവാക്കാൻ ട്രക്ക് ശ്രമിക്കുന്നതിനിടെയാണ് സംഭവം.
അപകടത്തിൽ ട്രക്ക് ഡ്രൈവർക്കും പരുക്കേറ്റിട്ടുണ്ട്. അപകടത്തിൽ അഞ്ച് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. മറ്റ് മൂന്ന് പേർ ചികിത്സയിലിരിക്കെയാണ് മരിച്ചത്.