പാലാ: ദൈവാനുഗ്രഹം ഏറ്റുവാങ്ങിയ വലിയൊരു തറവാടാണ് ഈറ്റയ്ക്കക്കുന്നേൽ തറവാടെന്ന് പാലാ രൂപത അദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് .യശശരീരനായ ഫാദർ അബ്രാഹം ഈറ്റക്കക്കുന്നേലിൻ്റെ അമ്പതാം ചരമവാർഷികത്തോടനുബന്ധിച്ച് ഭരണങ്ങാനം പള്ളിയിൽ നടന്ന വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷമുള്ള പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പിതാവ്.
എന്നും പ്രാർത്ഥനയുള്ള ഒരു കുടുംബമായിരുന്നു ഈറ്റയ്ക്കകുന്നേൽ കുടുംബം .അദ്ദേഹം ബൈക്കപകടത്തിൽ മരിച്ചപ്പോൾ അന്നത്തെ റെക്ടറച്ചൻ പറഞ്ഞത് അവിരാച്ചൻ ഒരു വിശുദ്ധനാ വേണ്ട ആളായിരുന്നു എന്ന് പറഞ്ഞത് ഞാൻ ഇപ്പോഴും ഓർക്കുന്നു എന്നും പിതാവ് കുട്ടിച്ചേർത്തു.
മരണപ്പെട്ട അച്ചൻ നമ്മെ അദ്ദേഹത്തിൻ്റെ ജീവിതം മാതൃകയാക്കി കാണിച്ച ധന്യ ജീവിതമായിരുന്നു. ഈശോയ്ക്ക് സാക്ഷ്യം വഹിച്ച ജീവിതമായിരുന്നു ഈറ്റയ്ക്കക്കുന്നേലച്ചൻ്റെതെന്നും പിതാവ് കൂടിച്ചേർത്തു.
ചടങ്ങിൽ മാർ ജോസഫ് കല്ലറങ്ങാട്ട് ,മാർ ജോർജ് ആലഞ്ചേരി ,ചീഫ് വിപ്പ് എൻ.ജയരാജ്, സെസാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ,ലോപ്പസ് മാത്യു, പ്രമോദ് ഈറ്റയ്ക്കക്കുന്നേൽ, ഫാദർ സിറിൾ തയ്യിൽ എന്നിവർ സംസാരിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision