കോട്ടയം: പൊതു വിദ്യാലയത്തിലെ മികവുകൾ പങ്കുവയ്ക്കുന്ന വിദ്യാഭ്യാസ റിയാലിറ്റി ഷോ -ഹരിത വിദ്യാലയം സീസൺ മൂന്നിൽ തിളങ്ങി മണിയംകുന്നു യു.പി.സ്കൂൾ.മാതൃകാ പരമായ വിദ്യാഭ്യാസ പ്രവർത്ഥനങ്ങൾസമൂഹത്തിന് മുൻപിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ വകുപ്പ് ഒരുക്കുന്ന പരിപാടി കൈറ്റ് വിക്ട്ടേഴ്സ് ചാനലിൽ ആണ് സംപ്രേഷണം ചെയ്യുന്നത്.സംസ്ഥാനത്തെ രണ്ടായിരത്തോളം വിദ്യാലയങ്ങളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 109 വിദ്യാലയങ്ങളാണ് ആദ്യ ഘട്ടത്തിൽ മാറ്റുരയ്ക്കുന്നത് കോട്ടയം . ജില്ലയിൽ നിന്നു 7 വിദ്യാലയങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്.
കോവിഡ്കാല പ്രവർത്തനങ്ങളും കോവിഡാനന്ത കാലത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങളും അവതരിപ്പിച്ച പരിപാടിയിൽ സ്കൂൾ റേഡിയോബെൽ മൗണ്ട് , ഇംഗ്ലീഷ്ഹിൽ , സാറ്റർഡേ സ്കൂൾ തുടങ്ങിയ ആശയങ്ങളാണ് മണിയംകുന്നു സ്കൂൾ മുൻപോട്ട് വച്ചത്. ഹെഡ് മിസ്ട്രസ് സി.സൗമ്യ എഫ്.സി.സി, എം പി.റ്റി.എപ്രസിഡന്റ് സോണിയ ജോമി ,അധ്യാപകരായ ആഷ്‌ലിൻറോസ് ജേക്കബ് സിറിൾ സെബാസ്റ്റ്യൻ, വിദ്യാർത്ഥികളായ മിലൻ മനോജ്, ആദിനാദ് എം ഡി, വൈഗ അനീഷ്, നിയ ജോസഫ്,തോമസ് കുട്ടി ജോർജ്, അലോനാ ജേക്കബ്,ഫ്രാങ്ക്‌ളിൻ മാത്യൂസ്,സ്റ്റീഫൻ മാത്യു എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision