പാലാ :ഇടപ്പാടി ആനന്ദ ഷണ്മുഖ ക്ഷേത്രത്തില്‍ മകരപ്പൂയ മഹോത്സവം ഫെബ്രുവരി 6 മുതല്‍ 11 വരെ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ പാലാ മീഡിയ അക്കാദമിയിൽ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ശ്രീനാരായണ പരമഹംസ ദേവന്റെ തൃക്കരങ്ങളാല്‍ പ്രതിഷ്ഠ നടത്തിയ ഇടപ്പാടി ആനന്ദ ഷണ്മുഖ ക്ഷേത്രത്തിലെ മകരപ്പൂയ മഹോത്സവം ഭക്തിനിര്‍ഭരമായ പരിപാടികളോടെയാണ് നടക്കുന്നത്. എസ്എന്‍ഡിപി യോഗം മീനച്ചില്‍ യൂണിയന്റെ പരിധിയിലുള്ള 49 ശാഖകളുടെ സഹകരണത്തോടു കൂടിയാണ് തിരു ഉത്സവം നടത്തുന്നത്. ഫെബ്രുവരി 6 ന് രാവിലെ നിര്‍മ്മാല്യദര്‍ശനം, അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഉഷപൂജ, ഗുരുദേവ കൃതികളുടെ പാരായണം നിറമാല, പഞ്ചവിംശതി കലശപൂജ, കലശാഭിഷേകം, എന്നിവ നടക്കും. രാത്രി 7 നും 7.30 നും ഇടയില്‍ നടക്കുന്ന കൊടിയേറ്റ് ചടങ്ങുകള്‍ക്ക് തന്ത്രി ജ്ഞാന തീര്‍ത്ഥ സ്വാമികള്‍, മേല്‍ശാന്തി സനീഷ് വൈക്കം എന്നിവര്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. തുടർന്ന് വൈകുന്നേരം 8 മണിക്ക് വൈക്കം വിജയലക്ഷമി നയിക്കുന്ന ഗാനമേള
ഫെബ്രുവരി 6 മുതൽ 11 വരെ എല്ലാ ദിവസവും ഉത്സവ ബലി, 11:00 മണിക്ക് ഉത്സവബലി ദര്‍ശനം മഹാപ്രസാദമൂട്ട്, എന്നിവ നടക്കും. ഫെബ്രുവരി 10ന് രാവിലെ 9.30ന് ഗുരുദേവന് പഞ്ചവിംശതി കലശാഭിഷേകം നടക്കും.
രാത്രി 10.30 ന് പള്ളി നായാട്ടും നടക്കും. ഫെബ്രുവരി 6 ന് രാവിലെ 11 മുതല്‍ മല്ലികശേരി, ഇടപ്പാടി, കീഴമ്പാറ, അമ്പാറ, പാലാ ടൗണ്‍ തുടങ്ങിയ ശാഖകളില്‍ നിന്നുള്ള കാവടി വരവ്, കാവടി അഭിഷേകം എന്നിവ നടക്കും.
12.30 മുതൽ മഹാപ്രസാദമുട്ട്, 3.20ന് കൊടിയിറക്ക് തുടര്‍ന്ന് ആറാട്ട് പുറപ്പാട്, വിലങ്ങു പാറ കടവില്‍ ആറാട്ട്, ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര കവാടത്തില്‍ ആറാട്ട് ഘോഷയാത്രയ്ക്ക് സ്വീകരണം എന്നിവ നടക്കും. ആറാട്ട് ഘോഷയാത്രയ്ക്ക് ഇടപ്പാടി കവലയില്‍ ദേവസ്വം വക സ്വീകരണം നൽകുമെന്നും ഭാരവാഹിൽ അറിയിച്ചു.
മീഡിയാ അക്കാദമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ എം.എൻ ഷാജി മുകളേൽ.(ദേവസ്വം പ്രസിഡണ്ട്) സുരേഷ് ഇട്ടിക്കുന്നേൽ (ദേവസ്വം സെക്രട്ടറി) സതീഷ് മണി (ദേവസ്വം വൈസ് പ്രസിഡണ്ട്) ദിലീപ് കുമാർ (ദേവസ്വം മാനേജർ) പി.എസ് ശാർങ് ധരൻ, എം.കെ ലവൻ ,പി.എൻ വിശ്വംഭരൻ ,സാബു കൊടുർ (ജനറൽ കൺവീനർ) സിബി ചിന്നൂസ് (കൺവീനർ) എന്നിവർ പങ്കെടുത്തു.