ഇ ഡി ഉദ്യോഗസ്ഥൻ ഒന്നാം പ്രതിയായ കോഴക്കേസിൽ അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറിനെതിരെ കർശന നടപടിക്ക് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ്. ശേഖർ കുമാറിനെ ജോലിയിൽ
നിന്ന് മാറ്റി നിർത്തിയേക്കും. സംഭവത്തിൽ ഇഡി വകുപ്പുതല അന്വേഷണം ആരംഭിച്ചു. ഒരാഴ്ച്ചക്കകം
ഡയറക്ടർ ഓഫ് എൻഫോഴ്‌സിമന്റിന് റിപ്പോർട്ട് നൽകും. വിജിലൻസ് കൈക്കൂലി കേസിലെ പങ്കും, സമൻസ് വിവരം ചേർന്നതുമാണ് ഇഡി സോണൽ അഡിഷണൽ ഡയറക്ടർ അന്വേഷിക്കുക.