പാലാ: പാലാ ജനറൽ ആശുപത്രിയിലെ ക്യാൻസർ ചികിത്സാ സൗകര്യങ്ങളുമായി ബന്ധപ്പെട്ട് പാലാ എംഎൽഎ മാണി സി. കാപ്പൻ നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ക്യാൻസർ രോഗികൾക്ക് ചികിത്സ നിഷേധിക്കുന്ന എംഎൽഎയുടെ നിലപാടിൽ പ്രതിഷേധിച്ച് 2026 മാർച്ച് 2-ാം തീയതി രാവിലെ 10 മണിക്ക് ഡി വൈ എഫ് ഐ (DYFI) എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തും.
മാർച്ച് 2ന് രാവിലെ 10ന് കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ നിന്നും ആരംഭിക്കും.പാലാ ജനറൽ ആശുപത്രിയിൽ റേഡിയേഷൻ വിഭാഗം വന്നാൽ ചുറ്റും താമസിക്കുന്നവർക്ക് കാൻസർ വരുമെന്നുള്ള നിരുത്തരവാദ പ്രസ്താവന ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധിക്ക് ചേർന്നതല്ലെന്ന് DYFI നേതാക്കൾ കുറ്റപ്പെടുത്തി.മീഡിയ അക്കാഡമിയിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ വിഷ്ണു എൻ.ആർ ഡ്രി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റംഗം) അജിത് സന്തോഷ് (പാലാ ബ്ളോക്ക് സെക്രട്ടറി), ആതിര ബാബു (പാലാ ബ്ളോക്ക് പ്രസിഡണ്ട് ) അമൽ ഡി.കെ (ബ്ളോക്ക് ജോയിൻ്റ് സെക്രട്ടറി) എന്നിവർ പങ്കെടുത്തു












