ജനിതക മാറ്റം വരുത്തിയ പന്നിയുടെ കരൾ മസ്തിഷ്ക മരണം സംഭവിച്ചയാളുടെ ശരീരത്തിലേക്ക് ചൈനീസ് ഡോക്ടർമാർ മാറ്റിവച്ചു. മനുഷ്യരിൽ പന്നിയുടെ കരൾ പ്രവർത്തിക്കുമോയെന്ന് അറിയാനുള്ള പഠനത്തിൻ്റെ ഭാഗമായാണ് പരീക്ഷണം നടത്തിയത്.
നേച്ചർ എന്ന ഗവേഷണ ജേണലിൽ ഇത് സംബന്ധിച്ച ഫലങ്ങൾ ഗവേഷകർ പങ്കുവച്ചു. എന്നാൽ മരിച്ചയാളുടെ ബന്ധുക്കൾ മൃതദേഹം ആവശ്യപ്പെട്ടത് മൂലം പത്താം ദിവസം പരീക്ഷണം അവസാനിപ്പിക്കേണ്ടി വന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.