98-ാമത് അക്കാദമി അവാര്‍ഡ്‌സില്‍ പുതുചരിത്രമെഴുതി ഓട്ടം ഡുറാള്‍ഡ് അര്‍കാപോ. സിനിമാറ്റോഗ്രഫിക്ക് ഓസ്‌കാര്‍ ലഭിക്കുന്ന ആദ്യ വനിതയെന്ന തിളക്കമാര്‍ന്ന നേട്ടവും വഹിച്ച് കൊണ്ടാണ് അവര്‍ ചരിത്രത്തിലേക്ക് നടന്നുകയറിയിരിക്കുന്നത്. സിന്നേഴ്‌സ് എന്ന ചിത്രത്തിലൂടെയാണ് ഓട്ടത്തിന്റെ സുവര്‍ണനേട്ടം.
ബ്ലാക്ക് പാന്തര്‍: വഖാണ്ട ഫോറെവര്‍ എന്ന ചിത്രത്തിലൂടെയാണ് ഓട്ടം ലോകശ്രദ്ധ നേടുന്നത്. മാര്‍വല്‍ സ്റ്റുഡിയോ നിര്‍മ്മിച്ച് വാള്‍ട്ട് ഡിസ്‌നി സ്റ്റുഡിയോ മോഷന്‍ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രത്തിലൂടെ ഓട്ടത്തിന് അന്ന് ഓസ്‌കാര്‍ നോമിനേഷനും നേടാനായി.














