കേരളം ഡെങ്കിപ്പനി ഭീതിയിൽ: സംസ്ഥാനത്ത് 138 ഡെങ്കിപ്പനി ഹോട്സ്പോട്ടുകൾ; കൂടുതൽ കൊല്ലം, കോഴിക്കോട് ജില്ലകളിൽ

Date:

തിരുവനന്തപുരം. പനി മരണങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ ആശങ്കയോടെ ആരോഗ്യ വകുപ്പ് ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്നിധ്യവും രോഗബാധയും കൂടുതലുള്ള മേഖലകളെ തരം തിരിക്കാൻ നടത്തിയ സർവേയിൽ സംസ്ഥാനത്ത് 138 ഡെങ്കിപ്പനി ബാധിത മേഖലകൾ ആരോഗ്യ വകുപ്പ് കണ്ടെത്തി.

കൊല്ലം കോഴിക്കോട് ജില്ലകളിലാണ് ഏറ്റവും കൂടുതൽ ഹോട്സ്പോട്ടുകൾ കണ്ടെത്തിയത്. രണ്ടു ജില്ലകളിലും 20 വീതം ഹോട്ട്സ്പോട്ടുകളുണ്ട്. ഈ പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രതക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും നിർദേശം നൽകി. കൊല്ലത്ത് അഞ്ചൽ, കരവാളൂർ, തെന്മല, പുനലൂർ കൊട്ടാരക്കര ഉൾപ്പെടെ 20 പനി ബാധിത മേഖലകൾ ഉണ്ട്. കൂരാച്ചുണ്ട്, മുക്കം, കൊടുവള്ളി, പേരാമ്പ്ര എന്നിവയാണ് കോഴിക്കോട് കണ്ടെത്തിയ ഹോട് സ്പോട്ടുകൾ

തിരുവനന്തപുരത്ത് മാണിക്കൽ, പാണപ്പാറ, കിളിമാനൂർ മംഗലപുരം ഉൾപ്പെടെ 12 ഡെങ്കിപ്പനി ബാധിത മേഖലകളുണ്ട്. പത്തനംതിട്ട ജില്ലയിൽ ടൗൺ മേഖലയും സീതത്തോട്, കോന്നി, കടമ്പനാട്, മല്ലപ്പളളി മേഖലകളും ഉൾപ്പടെ 12 ഫോട്സ്പോട്ടാണ് കണ്ടെത്തിയത്. ഇടുക്കിയിൽ വണ്ണപ്പുറവും പട്ടവും കരിമണ്ണൂരും പുറപ്പുഴയും ഡെങ്കിപ്പനി ബാധിത മേഖലകളാണ്. കോട്ടയം മുനിസിപ്പാലിറ്റിയിൽ കേസുകൾ കൂടുന്നുണ്ട്. മീനടം, എരുമേലി, പാമ്പാടി, മണിമല തുടങ്ങി 14 ഹോട്സ്പോട്ടുകളാണ് ജില്ലയിലുള്ളത്. ആലപ്പുഴ മുനിസിപ്പാലിറ്റിയിൽ ഏഴ് ഇടങ്ങൾ ഡെങ്കിപ്പനി വ്യാപിക്കാൻ സാധ്യതയുള്ള മേഖലകളാണ് ഡെങ്കിപ്പനി കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന എറണാകുളത്ത് കൊച്ചി കോർപറേഷൻ പ്രദേശമുൾപ്പെടെ പനിബാധിത മേഖലയാണ്. മലയോര തീര മേഖലകളിലായി ഒമ്പത് ഹോട് സ്പോട്ടുകൾ ഉണ്ട്

തൃശൂരിൽ കോർപറേഷൻ പരിധിയിൽ ഡെങ്കിപ്പനി കൂടുന്നുണ്ട്. ഒല്ലൂരിൽ കേസുകൾ കൂടുതലാണ്. പാലക്കാട് നാല് പനിബാധിത മേഖലകൾ മാത്രമേയുള്ള കരിമ്പനയും കൊടുവായൂരും പട്ടികയിലുണ്ട്. മലപ്പുറത്ത് 10 എണ്ണമുണ്ട്. മലപ്പുറം ടൗണും എടപ്പറ്റയും കരുവാരക്കുണ്ടു പട്ടികയിൽ ഉൾപ്പെടുന്നു. വയനാട് സുൽത്താൻ ബത്തേരിയും മീനങ്ങാടിയും ഉൾപ്പടെ നാലെണ്ണം മാത്രം. തലശേരിയും പാനൂർ മുനിസിപ്പാലിറ്റിയും കണ്ണൂരിലെ പനിബാധിത മേഖലകളിലുണ്ട്. കാസർകോട് ബദിയടുക്കയിൽ രോഗികളുടെ എണ്ണം കൂടുകയാണ്. ഇതുൾപ്പെടെ അഞ്ച് പനിബാധിത മേഖലകളാണ് ജില്ലയിലുള്ളത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7

വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ പോസ്റ്റർ പ്രതിഷേധം

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ...

പാലാ ജൂബിലി ടാബ്ലോ മത്സരം

പാലാ ജൂബിലി ടാബ്ലോ മത്സരത്തിനു ആകർഷക സമ്മാനങ്ങൾ എല്ലാ ടീമിനും (ബി...

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം

ലക്ഷദ്വീപിനെ എതിരില്ലാത്ത പത്ത് ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍...

മുനമ്പം വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തള്ളി സമരസമിതി

ജുഡീഷ്യല്‍ കമ്മിഷനെ വെയ്ക്കുന്നത് പ്രശ്‌ന പരിഹാരം നീണ്ടുപോകാന്‍ ഇടയാക്കുമെന്ന് പ്രവര്‍ത്തകര്‍ വ്യക്തമാക്കി....