മദ്യലഹരിയിൽ റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് കാർ ഓടിച്ചു കയറ്റി സൈനികൻ. ട്രെയിൻ കടന്നുപോകുന്നതിനിടെയാണ് സൈനികൻ കാർ പ്ലാറ്റ്‌ഫോമിലേക്ക് ഓടിച്ചു കയറ്റിയത്.
ഉത്തർപ്രദേശിലെ മീററ്റ് കാൻ്റ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്. സന്ദീപ് ദാക്ക എന്ന സൈനികനാണ് ഈ സാഹസത്തിന് മുതിർന്നത്. മദ്യലഹരിയിലായിരുന്ന ഇയാൾ പ്ലാറ്റ്‌ഫോമിലൂടെ
വളരെ വേഗത്തിൽ കാർ ഓടിച്ചു കയറ്റുകയായിരുന്നു. ഈ സമയം പ്ലാറ്റ്‌ഫോമിൽ ധാരാളം യാത്രക്കാർ ഉണ്ടായിരുന്നു. പെട്ടന്നുള്ള സംഭവം ആളുകൾക്കിടയിൽ പരിഭ്രാന്തി പരത്താൻ ഇടയാക്കി.














