ലഹരി കുടുംബ ബന്ധങ്ങൾ ശിഥിലമാക്കും: മാർ ജോസ് പുളിക്കൽ

Date:

ലഹരി കുടുംബ ബന്ധങ്ങൾ ശിഥിലമാക്കും; സംഘടിതമായ വനിതാ പ്രതിരോധം അനിവാര്യം: മാർ ജോസ് പുളിക്കൽ

ലഹരി വിനിയോഗം കുടുംബ ബന്ധങ്ങളും സാമൂഹ്യ സാമ്പത്തിക കെട്ടുറപ്പും ശിഥിലമാക്കുമെന്നും അടുത്ത കാലത്ത് യുവാക്കളുടെയും വിദ്യാർത്ഥികളുടെയും ഇടയിൽ അനിയന്ത്രിതമായി വ്യാപിച്ചിട്ടുള്ള ഈ മഹാവിപത്തിനെ ഫലപ്രദമായി പ്രതിരോധിക്കാൻ സംഘടിത സ്ത്രീമുന്നേറ്റം അനിവാര്യമാണെന്നും പഠനത്തിനും ജോലിക്കുമായി യുവതീയുവാക്കളിൽ വർദ്ധിച്ചുവരുന്ന വിദേശ ചേക്കേറൽ വിഷയത്തിൽ അതീവജാഗ്രത പുലർത്തണമെന്നും കെ.സി.ബി.സി-യുടെ ജസ്റ്റിസ് പീസ് ആൻറ് ഡവലപ്പ്മെന്റ് കമ്മീഷൻ ചെയർമാൻ മാർ ജോസ് പുളിക്കൽ അഭിപ്രായപ്പെട്ടു. അന്തർദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് കോട്ടയത്ത് ആമോസ് സെന്ററിൽ നടന്ന ദർശൻ സംസ്ഥാന വനിതാ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്.

കേരളത്തിലെ കത്തോലിക്കാ രൂപതകളിൽ നിന്നുള്ള സർവ്വീസ്/ ചരക്ക് വാഹനങ്ങളിൽ ഡ്രൈവർമാരായി ജോലി ചെയ്ത് കുടുംബത്തിന്റെ അത്താണിയായി മാറിയ വനിതകളെ ചടങ്ങിൽ ആദരിച്ചു. സോഷ്യൽ സർവ്വീസ് സൊസൈറ്റികളോട് ചേർന്നു പ്രവർത്തിച്ചുവരുന്ന ദർശൻ സ്ത്രീമുന്നേറ്റത്തിന്റെ സംസ്ഥാന പ്രസിഡന്റ് രാജി പി. സ്കറിയ അദ്ധ്യക്ഷത വഹിച്ചു.

കെ.സി.ബി.സി-യുടെ ആഭിമുഖ്യത്തിൽ കാരിത്താസ് ഇന്ത്യയുടെയും കേരളാ സോഷ്യൽ സർവ്വീസ് ഫോറത്തിന്റെയും കേരളത്തിലെ മുപ്പത്തിരണ്ട് കത്തോലിക്കാ രൂപതകളുടേയും പങ്കാളിത്തത്തോടെ കേരളത്തിലുടനീളം നടന്നുവരുന്ന ‘സജീവം’ എന്ന ലഹരിവിരുദ്ധ തീവ്ര പ്രചരണയജ്ഞത്തിന് ദർശൻ സംസ്ഥാന സമിതി പിന്തുണ പ്രഖ്യാപിച്ചു. സജീവം ലഹരിമുക്ത കാമ്പയിൻ സംസ്ഥാന കോർഡിനേറ്റർ ആൽബിൻ ജോസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ‘തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷ, സാമൂഹ്യതിന്മകൾക്കെതിരെയുള്ള ബോധവത്ക്കരണ പ്രചാരണ പ്രവർത്തനങ്ങൾ ഈ വിഷയങ്ങളിൽ അഡ്വ. സി. റെജി അഗസ്റ്റിൻ എംഎംഎസ് സെമിനാർ നയിച്ചു.

കെ.എസ്.എസ്.എഫ്. പ്രൊജക്ട് ഓഫീസർ ജിറ്റ ജെ. തോമസ്, ടീം ലീഡർ ടോണി സണ്ണി, സെക്രട്ടറി ജെയിനമ്മ ജോസഫ് ആശംസകൾ അർപ്പിച്ചു. വനിതാ ഡ്രൈവർമാർ തങ്ങളുടെ ജീവിത വിജയാനുഭവങ്ങൾ പങ്കുവച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ സ്വാഗതവും ദർശൻ വൈസ് പ്രസിഡന്റ് റാണി ചാക്കോ നന്ദിയും പറഞ്ഞു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

5 വര്‍ഷങ്ങള്‍ക്ക് ശേഷം നോട്രഡാം കത്തീഡ്രലില്‍ മണി മുഴങ്ങി

ഫ്രാന്‍സിലെ ചരിത്രപ്രസിദ്ധമായ നോട്രഡാം കത്തീഡ്രൽ തകർത്ത വന്‍ അഗ്നിബാധയ്ക്കു അഞ്ചു വര്‍ഷങ്ങള്‍ക്ക്...

അനുദിന വിശുദ്ധർ – മഹാനായ വിശുദ്ധ ലിയോ പാപ്പാ

സഭയുടെ വേദപാരംഗതനും മാര്‍പാപ്പായുമായ വിശുദ്ധ ലിയോ ഒന്നാമന്‍റെ ഭരണകാലം 440 മുതല്‍...

പ്രഭാത വാർത്തകൾ 2024 നവംബർ 10

2024 നവംബർ 10 ഞായർ...

രത്‌നഗിരി ചെറുപുഷ്പ്പ മിഷൻ ലീഗ് നു ചരിത്ര നിമിഷം

കേരള സംസ്ഥാനത്തെ ഏറ്റവും മികച്ച ശാഖയ്ക്കുള്ള GOLDEN STAR പുരസ്‌കാരം CML...