കൊച്ചി – ആഴക്കടലിൽ പാക് ബോട്ടിൽ നിന്ന് 25,000 കോടി രൂപ വിലമതിക്കുന്ന മെതാംഫെറ്റാമിൻ പിടികൂടി. ഇന്നലെ കൊച്ചിയിൽ 2,525 കിലോ മെത്താംഫെറ്റാമൈൻ പിടികൂടിയതായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അറിയിച്ചു.
പിടികൂടിയ മയക്കുമരുന്നും പാക് പൗരനെയും തിങ്കളാഴ്ച മട്ടാഞ്ചേരി കോടതിയിൽ ഹാജരാക്കും. 134 ചാക്കുകളിലായാണ് പിടികൂടിയത്. ഒരു കിലോ വീതമുള്ള പാക്കറ്റുകളിലായാണ് മെതാംഫിറ്റമിൻ സൂക്ഷിച്ചിരുന്നത്. മയക്കുമരുന്ന് പിടികൂടിയതുമായി ബന്ധപ്പെട്ട് എൻസിബിയും ഇന്ത്യൻ നേവിയും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്
ഇതുവഴി കടന്നുപോയ 2 ബോട്ടുകൾ കണ്ടെത്താൻ ഇന്ത്യൻ മഹാസമുദ്രത്തിൽ വ്യാപക തിരച്ചിൽ നടത്തിവരികയാണ്. 15,000 കോടിയുടെ മയക്കുമരുന്ന് പിടികൂടിയതായി ആദ്യം റിപ്പോർട്ടുകളുണ്ടായിരുന്നു. രഹസ്യവിവരത്തെ തുടർന്ന് ഇന്ത്യൻ നാവികസേനയും എൻസിബിയും അറബിക്കടലിൽ നടത്തിയ തിരച്ചിലിൽ വൻതോതിൽ രാസവസ്തുക്കൾ കണ്ടെത്തി. മയക്കുമരുന്ന് കടത്ത് വർധിച്ചതോടെ ‘ഓപ്പറേഷൻ സമുദ്രഗുപ്ത’ എന്ന പേരിൽ എൻസിബിയും നാവികസേനയും കോസ്റ്റ് ഗാർഡും തിരച്ചിൽ ശക്തമാക്കി.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website: http://pala.vision