ലഹരി ദുരന്തങ്ങള്‍ക്ക് സര്‍ക്കാരിന് കൂട്ടുത്തരവാദിത്വമുണ്ട് – ഫാ. വെള്ളമരുതുങ്കല്‍

0
31

മദ്യമോ മാരക ലഹരിവസ്തുക്കളോ ഉപയോഗിച്ചത് മൂലമുണ്ടാകുന്ന ദുരന്തങ്ങള്‍ക്ക് സര്‍ക്കാരിന് കൂട്ടുത്തരവാദിത്വമുണ്ടെന്നും സര്‍ക്കാരിനെയും കട്ടുപ്രതിയായി പരിഗണിക്കണമെന്നും കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷന്‍ മുന്‍സംസ്ഥാന സെക്രട്ടറിയും

പാലാ രൂപതാ ഡയറക്ടറുമായ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍. കാഞ്ഞിരപ്പള്ളി, പാലാ രൂപതകളുടെയും കോട്ടയം അതിരൂപതയുടെയും സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ ലൈസന്‍സ് നല്‍കുകയും സര്‍ക്കാര്‍തന്നെ മദ്യഷാപ്പുകള്‍ നടത്തുകയും ചെയ്ത് അതുമൂലം മനുഷ്യന് അപകടങ്ങളും നാശനഷ്ടങ്ങളും ഉണ്ടാകുന്നുണ്ടെങ്കില്‍ നിശ്ചയമായും സര്‍ക്കാര്‍ കൂട്ടുപ്രതിയാകണം. എം.ഡി.എം.എ., കഞ്ചാവ് പോലുള്ള മാരക

ലഹരികള്‍ മൂലമുള്ള കേസുകളും ഈ ഗണത്തില്‍പെടണം. സര്‍ക്കാര്‍ എന്‍ഫോഴ്‌സമെന്റിന്റെ പരാജയമാണ് ലഹരികടത്ത് വ്യാപകമായിരിക്കുന്നതിന്റെ മുഖ്യകാരണം.

സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസാദ് കുരുവിള അധ്യക്ഷത വഹിച്ചു. ആന്റണി മാത്യു, ജോസ്‌മോന്‍ പുഴക്കരോട്ട്, ഷാജി അണക്കര, തോമസുകുട്ടി കാഞ്ഞിരപ്പള്ളി, ജോസ് ഫിലിപ്പ്, ജോസ് കവിയില്‍, അലക്‌സ് കെ. എമ്മാനുവല്‍, സിസ്റ്റര്‍ റോസിന്‍ എന്നിവര്‍ പ്രസംഗിച്ചു.

കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി കാഞ്ഞിരപ്പള്ളി, പാലാ രൂപതകളുടെയും കോട്ടയം അതിരൂപതയുടെയും സംയുക്താഭിമുഖ്യത്തില്‍ പാലായില്‍ സംഘടിപ്പിച്ച സമ്മേളനം മദ്യവിരുദ്ധ കമ്മീഷന്‍ മുന്‍ സെക്രട്ടറി ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍ ഉദ്ഘാനം ചെയ്യുന്നു. ആന്റണി മാത്യു, പ്രസാദ് കുരുവിള, ജോസ്‌മോന്‍ പുഴക്കരോട്ട്, ഷാജി അണക്കര, ജോസ് ഫിലിപ്പ്, അലക്‌സ് കെ. എമ്മാനുവല്‍, സിസ്റ്റര്‍ റോസിന്‍, തോമസുകുട്ടി കാഞ്ഞിരപ്പള്ളി, ജോസ് കവിയില്‍ എന്നിവര്‍ സമീപം.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here