ആന്ധ്രപ്രദേശിലെ രൂപതയായ കർണൂലിന്റെ പുതിയ ഇടയനായി കർമ്മലീത്ത വൈദികനായ ഫാ. ഡോ. ജോഹാന്നസ് ഗൊരാന്റലയെ ഫ്രാൻസിസ് പാപ്പ നിയമിച്ചു
. വൈദികന്റെ 50ാം ജന്മദിനത്തിലാണ് ഫ്രാന്‍സിസ് പാപ്പ നിയമന പ്രഖ്യാപനം നടത്തിയതെന്നത് ശ്രദ്ധേയമാണ്. ഖമ്മം രൂപതയിലെ കല്ലൂർ ഇടവകയിലെ സഹവികാരി, ആന്ധ്രാപ്രദേശ് പ്രോവിൻഷ്യൽ, ബൈബിൾ, സുവിശേഷവത്ക്കരണ കമ്മീഷനുകൾക്കായുള്ള ആന്ധ്രാപ്രദേശ് എപ്പിസ്‌കോപ്പൽ കൗൺസിൽ അംഗം തുടങ്ങി നിരവധി മേഖലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1974 ഫെബ്രുവരി 27ന് വിജയവാഡ രൂപതയിലെ നവാബു പേട്ടയിലാണ് അദ്ദേഹം ജനിച്ചത്. ആലുവയിലെ സേക്രഡ് ഹാര്‍ട്ട് ഫിലോസഫിക്കല്‍ കോളേജില്‍ ഫിലോസഫിയും റോമിലെ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി തെരേസിയാനത്തില്‍ ദൈവശാസ്ത്രവും പഠിച്ചു. 2002 ജനുവരി 10ന് ഖമ്മിലെ തള്ളടയില്‍ തിരുപ്പട്ടം സ്വീകരിച്ചു അഭിഷിക്തനായി. ഖമ്മം കല്ലൂരില്‍ അസിസ്റ്റന്റ് ഇടവക വികാരിയായി സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് റോമിലെ ബിബ്ലിക്കത്തില്‍ നിന്ന് വിശുദ്ധ ഗ്രന്ഥത്തില്‍ ലൈസന്‍സ് നേടിയ അദ്ദേഹം പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ സര്‍വകലാശാലയില്‍ നിന്ന് ബൈബിള്‍ ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റും നേടി. മോൺ. ജോഹാന്നസ്, റോമിലെ തെരേസിയാനും സർവകലാശാലയിൽ അധ്യാപകനായി സേവനം ചെയ്തുവരവെയാണ് പുതിയ നിയമനം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision