മദ്യപിച്ച് മാത്രമല്ല മയക്കുമരുന്ന് ഉപയോഗിച്ച് വാഹനം ഓടിച്ചാലും കുടുങ്ങും….! പുത്തൻ നടപടിയുമായി കേരള പോലീസ്

Date:

തിരുവനന്തപുരം: മദ്യപിച്ച് മാത്രമല്ല മയക്കുമരുന്ന് ഉപയോഗിച്ച് വാഹനം ഓടിച്ചാലും ഇനി കുടുങ്ങും. പരിശോധനയ്ക്ക് പുത്തൻ നടപടിയുമായി കേരള പോലീസ്.വാഹനമോടിക്കുന്നവർ  ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാന്‍ ആല്‍ക്കോ സ്‌കാന്‍ ബസ് ഈ സംവിധാനം ഉപയോഗിച്ച് ആയിരിക്കും പരിശോധന നടത്തുക.പരിശോധനയ്ക്കായി അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്ത ആധുനിക ഉപകരണവും കിറ്റുമായിരിക്കും ഉപയോഗിക്കുക. ഡ്രൈവറെ ബസിനുള്ളില്‍ കയറ്റി ഉമിനീര്‍ പരിശോധിച്ചാണ് ലഹരിയുപയോഗം അറിയുക.ഇതിന്റെ പരിശോധനാഫലം ആവട്ടെ അര മണിക്കൂറിനുള്ളില്‍ ലഭിക്കുകയും ചെയ്യും. രാജ്യത്ത് ആദ്യമായി കേരളത്തിൽ ആണ് ഈ സംവിധാനം നടപ്പിലാക്കുന്നത്.പരിശോധനയ്ക്കുള്ള ആല്‍ക്കോ സ്‌കാന്‍ ബസ് റോട്ടറി ക്ലബ്ബ് പൊലീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്.  മുഖ്യമന്ത്രി പിണറായി വിജയന്‍  ബസിന്റെ ഫ്ലാഗ് ഓഫ്  നിര്‍വഹിച്ചു. റോട്ടറി ക്ലബ്ബിന്റേയും പൊലീസിന്റേയും സഹകരണ കൂട്ടായ്മയായ ‘റോപ്പ്’ പദ്ധതിക്ക് കീഴിലാണ് ബസ് കൈമാറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...

108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ...