. ലോകകപ്പ് ഫുട്ബോളിന്റെ “സ്വപ്ന ഫൈനലിൽ ” ഒരു ഗോൾ വിജയവുമായി ബ്രസീൽ !! പെരിങ്ങുളം. ലോകകപ്പ് ഫുട്ബോളിന്റെ ആവേശം ഉൾക്കൊണ്ട് പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിലെ വിദ്യാർഥികൾ അർജന്റീനയുടെയും ബ്രസീലിന്റേയും ജേഴ്സിയണിഞ്ഞ് ലോകകപ്പ് ഫുട്ബോളിലെ ‘സ്വപ്ന ഫൈനൽ ‘ മത്സരം നടത്തി. രണ്ടാം പകുതിയുടെ പന്ത്രണ്ടാം മിനിറ്റിൽ നെയ്മർ (ശ്രേയസ് കെ.ജസ്റ്റിൻ ) നേടിയ ഒരു ഗോളിന് മഞ്ഞപ്പട വിജയിച്ച് ലോകകപ്പ് സ്വന്തമാക്കി. അർജന്റീനയ്ക്കു വേണ്ടി അലൻ ബോബൻ , സഞ്ജയ് ,ലിയോ , ജസ്റ്റിൻ, ദേവാനന്ദൻ , സഞ്ജു , ലിനോ, മിലൻ എന്നിവർ അർജന്റീനിയൻ താരങ്ങളുടെ പേരിൽ കളിക്കളത്തിലിറങ്ങിയപ്പോൾ ബ്രസീലിനു വേണ്ടി സോബിൻ, റിൻസ്, സൻജീവ്, പ്രശാന്ത്, അജയ് , സെബിൻ, റിച്ചാർഡ്, ഡെൽവിൻ, ശ്രേയസ് എന്നിവർ ബ്രസീലിയൻ താരങ്ങളുടെ പേരിൽ പട നയിച്ചു. ഡെൽബർട്ട് ബിനോയി പ്രധാന റഫറിയായും ജോഷ്വാ, ജിസ്മോൻ എന്നിവർ ലൈൻ സ്മാൻമാരായും ചേർന്ന് മത്സരം നിയന്ത്രിച്ചു. ലോകകപ്പ് മത്സരങ്ങളുടെ അതേ രീതിയിൽത്തന്നെയാണ് മത്സരങ്ങൾ നടത്തിയത്. ഇരു രാജ്യങ്ങളുടെയും ദേശീയഗാനം ഗ്രൗണ്ടിൽ മുഴങ്ങിയതോടെ കുട്ടി ആരാധകർ ആവേശത്തിമർപ്പിലായി. ഈ സ്വപ്ന ഫൈനൽ യാഥാർത്ഥ്യമാകുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് ബ്രസീൽ, അർജൻറീന ആരാധകർ. പ്രസ്തുത പരിപാടികൾക്ക് ഹെഡ്മാസ്റ്റർ സോണി തോമസ്, ആന്റണി ജോസഫ് , നീനു ജോർജ് , ആഷ ആന്റണി, ഷാജി മാത്യു, എഡ്വിൻ സിബി തുടങ്ങിയവർ നേതൃത്വം നൽകി.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular