ഭരണങ്ങാനം അൽഫോൻസാ ഷ്രൈനിൽ നടന്ന ഏകദിന സെമിനാറിൽ വെച്ച് പ്രമുഖ ശാസ്ത്രജ്ഞനും പണ്ഡിതനുമായ പ്രൊഫ. ഡോ. സണ്ണി കുര്യാക്കോസ് രചിച്ച ലേഖന സമാഹാരം ‘സന്ദേഹികളുടെ ഗാഗുൽത്തകൾ’ പ്രകാശനം ചെയ്തു.
വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരി റെക്ടർ റവ. ഡോ. ഡൊമിനിക് വെച്ചൂർ പുസ്തകത്തിന്റെ പ്രകാശന കർമ്മം നിർവഹിച്ചു. പാലാ സെന്റ് ജോസഫ് എൻജിനീയറിങ് കോളേജ് ഡയറക്ടർ പ്രൊഫ. റവ. ഡോ. ജെയിംസ് മംഗലത്തിന് ആദ്യ കോപ്പി നൽകിക്കൊണ്ടായിരുന്നു പ്രകാശനം.












