സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സിലറായി ഡോ. സിസ തോമസ് ഇന്ന് ചുമതലയേല്‍ക്കും. ഇന്നലെയാണ് സിസ തോമസിനെ കെടിയു വിസിയായി ഗവര്‍ണര്‍ നിയമിച്ചത്. നിലവില്‍ ഡിജിറ്റല്‍ സര്‍വകലാശാല താല്‍ക്കാലിക വിസിയാണ് സിസ തോമസ്.
സാങ്കേതിക – ഡിജിറ്റല്‍ സര്‍വകലാശാല വിസി നിയമനത്തില്‍, ഗവര്‍ണറും മുഖ്യമന്ത്രിയും സമവായത്തിലെത്തിയതില്‍ സിപിഐഎമ്മിലും എസ്എഫ്ഐയിലും എതിര്‍പ്പെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.
സിസ തോമസ് താല്‍ക്കാലിക വിസിയായിരുന്നപ്പോള്‍ സിപിഐഎമ്മും പോഷക സംഘടനകളും സമരം ചെയ്തിരുന്നു. ജീവനക്കാരുടെ സംഘടനകളും നേതാക്കളെ എതിര്‍പ്പ് അറിയിച്ചു.














