ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് എതിരായ യൂത്ത് കോണ്‍ഗ്രസ് സമരത്തില്‍ പ്രതികരണവുമായി മന്ത്രി വി ശിവന്‍കുട്ടി. യൂത്ത് കോണ്‍ഗ്രസ് പുകമറയുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് വിഡി സതീശന് അറിഞ്ഞുകൊണ്ട് നടത്തിയിട്ടുള്ള സമരമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയൊന്നും ഒരു ജനാധിപത്യ വിരുദ്ധ സമരമാര്‍ഗം സ്വീകരിച്ചുകൊണ്ട് ആരോഗ്യവകുപ്പ് മന്ത്രിയെ ഒറ്റപ്പെടുത്തി വിരട്ടാനൊന്നും നോക്കണ്ട. അങ്ങനെയുള്ള വിരട്ടലിലൊന്നും പിറകോട്ട് പോകുന്നവരല്ല ഇടതുപക്ഷ ജനാധിപത്യ മുന്നണിയും മന്ത്രിമാരും. ആരോഗ്യരംഗത്ത് പ്രശ്നമുണ്ടെങ്കില്‍ പ്രശ്നം ചര്‍ച്ച ചെയ്യാം.
ഒന്നും നടക്കുന്നില്ല എന്ന് പുകമറ സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് യൂത്ത് കോണ്‍ഗ്രസ് സമരം നടത്തിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെ ഈ വിരട്ടല്‍ സമരം ഉപേക്ഷിക്കുന്നതായിരിക്കും നല്ലത് – അദ്ദേഹം പറഞ്ഞു.












