വിശുദ്ധ ഗ്രിഗറി അജപാലകരെ ഇങ്ങനെ ഉപദേശിക്കുന്നു: ”ബാഹ്യകാര്യങ്ങളില്‍ വ്യാപൃതനായി, അജപാലകന്‍ ആത്മീയജീവിതത്തോടുള്ള ജാഗ്രത നഷ്ടപ്പെടുത്തരുത്. അതുപോലെ ആത്മീയജീവിതത്തോടുള്ള ജാഗ്രത ബാഹ്യകാര്യങ്ങള്‍ അവഗണിക്കാനും കാരണമാകരുത്” (അജപാലന കരുതല്‍ 11;7).
അജപാലകന്‍ ആന്തരികജീവിതം അവഗണിക്കുമ്പോള്‍, ക്രമേണ സജീവ ശുശ്രൂഷ മങ്ങുന്നു. ജറെമിയ, ദുഷ്‌കൃത്യം ചെയ്യുന്ന ഇടയന്മാരെ വിവരിക്കുന്നതിനോട് ഇതിനു സാമ്യമുണ്ട്: ”നിങ്ങള്‍ എന്റെ ആട്ടിന്‍പറ്റത്തെ നശിപ്പിക്കുകയും ചിതറിക്കുകയും ചെയ്തു,” അവരെ പരിപാലിച്ചില്ല”(ജറെ 23:1-2). അനുകമ്പയുടേയും ആവേശത്തിന്റേയും സമയം, തലവനെന്ന നിലയില്‍ ഇടയനില്‍ മങ്ങും, ക്രമേണ അംഗങ്ങളുടെ ആവേശം ഇല്ലാതാകും, വിശുദ്ധ ഗ്രിഗറി പറയുന്നു. സാവധാനം, അദ്ദേഹത്തിന്റെ ശാസനകള്‍ മനസുകളെ ഉയര്‍ത്താതെയാകും, താക്കീതുകള്‍ തെറ്റുകള്‍ക്ക് കടിഞ്ഞാണിടാതെയുമാകും. ലൗകിക കാര്യങ്ങള്‍കൊണ്ട് മണ്ണിലെ പൊടിയിളകുകയും അവരുടെ കണ്ണ് മൂടപ്പെടുകയും ചെയ്യും. ചെയ്ത നല്ല കാര്യങ്ങള്‍ പോലും, അത് ഗുരുവിന്റെ നാമത്തിലാണെങ്കില്‍ തന്നെയും, മേന്മ ഇല്ലാത്തതായിമാറും. വ്യാജപ്രവാചകന്മാര്‍ ശക്തമായ ഈ പ്രഖ്യാപനം കേള്‍ക്കേണ്ടിവരും, ”ഞാന്‍ ഒരിക്കലും നിങ്ങളെ അറിഞ്ഞിട്ടില്ല, അനീതി പ്രവര്‍ത്തിക്കുന്നവരേ, നിങ്ങള്‍ എന്നില്‍നിന്ന് അകന്നുപോകുവിന്‍” (മത്താ 7:23; cf. സങ്കീ 6:9).
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision