കേരള ലേബർ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിലുള്ള കേരള ഗാർഹിക തൊഴിലാളി ഫോറത്തിന്റെ നേതൃത്വത്തിൽ ഗാർഹിക തൊഴിലാളി ദിനം ആഘോഷിച്ചു. കെഎൽഎം ഓഫീസിൽ നടന്ന ദിനാഘോഷങ്ങൾ യുടിഎ ചെയർമാൻ ജോസഫ് ജൂഡ് ഉദ്ഘാടനം ചെയ്തു. ഗാർഹിക തൊഴിൽ അന്തസ്സുള്ള തൊഴിൽ എന്ന് അന്തരാഷ്ട്ര തൊഴിലാളി സംഘടന അംഗീകരിച്ചിട്ടുണ്ടെങ്കിലും തൊഴിലാളികൾ അവരുടെ മനോഭാവത്തിലും തൊഴിലിടങ്ങളിലും തങ്ങളുടെത് അന്തസ്സുള്ള തൊഴിലാണ് എന്ന ബോദ്ധ്യം കൈവരിക്കണമെന്ന് ജോസഫ് ജൂഡ് ചൂണ്ടിക്കാട്ടി.
പ്രസിഡണ്ട് ഷെറിൻ ബാബു അദ്ധ്യക്ഷത വഹിച്ചു. കെഎൽഎം പ്രസിഡന്റ് ബാബു തണ്ണിക്കോട്ട് മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ജോസ് മാത്യു, വനിതാ ഫോറം പ്രസിഡണ്ട് മോളി ജോബി, ജനറൽ സെക്രട്ടറി ബെറ്റ്സി ബ്ലെസ്സി, ഗാർഹിക ഫോറം ജനറൽ സെക്രട്ടറി റോസമ്മ ചങ്ങനാശ്ശേരി, ശോഭ ആൻ്റണി, സിസ്റ്റർ ലീന എന്നിവർ പ്രസംഗിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision