ഖാര്‍തൂമ്: വടക്ക്-കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ സര്‍ക്കാര്‍ സൈന്യവും, അര്‍ദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും (ആര്‍.എസ്.എഫ്) തമ്മിലുള്ള പോരാട്ടം രൂക്ഷമായതിനെ തുടര്‍ന്ന്‍ രാജ്യത്ത് അവശേഷിക്കുന്ന ക്രിസ്ത്യാനികളുടെ കാര്യം ദയനീയമാണെന്നും, അവരുടെ ജീവന്‍ അപകടത്തിലാണെന്നും കത്തോലിക്ക മിഷ്ണറി വൈദികന്‍.
നിരവധി ക്രിസ്ത്യാനികള്‍ പലായനം ചെയ്യുകയും, രക്ഷപ്പെടുകയും ചെയ്തുവെങ്കിലും, സംഘര്‍ഷം തലസ്ഥാന നഗരമായ ഖാര്‍തൂമിലേക്കും മറ്റ് ജനവാസ മേഖലകളിലേക്കും വ്യാപിക്കുന്നതോടെ രാജ്യത്ത് അവശേഷിക്കുന്ന ക്രൈസ്തവരുടെ ജീവന്‍ അപകടത്തിലാവുമെന്ന്‍ ഫാ. ജോര്‍ജ്ജ് കാര്‍ലോസ് നാരാഞ്ചോ പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്’നോട് വെളിപ്പെടുത്തി.
കമാന്‍ഡ് സെന്ററാക്കി പരിവര്‍ത്തനം ചെയ്ത ഖാര്‍തൂമൈല്‍ കോപ്റ്റിക് കത്തീഡ്രല്‍ ഉള്‍പ്പെടെ നിരവധി ദേവാലയങ്ങള്‍ ‘ആര്‍എസ്എഫ്’ന്റെ ആക്രമണത്തിനിരയായിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒംദുര്‍മാനിലെ കോപ്റ്റിക് കത്തീഡ്രലും ആക്രമണത്തിനിരയാവുകയും കൊള്ളിയടിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അക്രമികള്‍ നിരവധി കാറുകള്‍ മോഷ്ടിക്കുകയും, മെത്രാനേയും, മറ്റൊരു പുരോഹിതനേയും ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഖാര്‍തൂമിലെ ഓള്‍ സെയിന്റ്സ് എപ്പിസ്കൊപ്പല്‍ കത്തീഡ്രലും ആക്രമിക്കപ്പെട്ട ദേവാലയങ്ങളില്‍ ഉള്‍പ്പെടുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision