രാജ്യത്ത് ഗാർഹിക പാചക വാതക സിലിണ്ടർ ഉപയോഗത്തിന് നിയന്ത്രണവുമായി കേന്ദ്ര സർക്കാർ. ഇനി മുതൽ ഒരു വർഷം 15 സിലിണ്ടർ മാത്രമേ ലഭിക്കുകയുള്ളൂ. ദുരുപയോഗവും അമിത ഉപയോഗവും തടയുന്നതിന് വേണ്ടിയാണ് കേന്ദ്ര സർക്കാർ നിയന്ത്രണം കൊണ്ടുവന്നത്. അംഗ സംഖ്യ കൂടുതലുള്ള കുടുംബം കൂടുതൽ സിലിണ്ടറിനായി പ്രത്യേക അപേക്ഷ നൽകണമെന്നും കേന്ദ്രം അറിയിച്ചു.
