ദിവ്യകാരുണ്യ മിഷനറി സന്യാസ സമൂഹത്തിന്റെ സ്ഥാപക പിതാക്കളിലൊരാളായ ബഹുമാനപ്പെട്ട മാത്യു രചനകളിൽ കണ്ടെത്തുന്ന പരിശുദ്ധ കുർബാനയുടെ ദൈവശാസ്ത്രം’ എന്ന വിഷയത്തിൽ ഫാ. തോമസ് കൊട്ടുപ്പള്ളിക്ക് വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിൽ നിന്നും ഡോക്ടറേറ്റ്. പ്രൊഫസർ സെബാസറ്റ്യൻ ചാലയ്ക്കലിന്റെ കീഴിലായിരുന്നു ഗവേഷണം.
നാല് അധ്യായങ്ങളിലായി ആലക്കത്തിലച്ചന്റെ പരിശുദ്ധ കുർബാനയുടെ ദൈവശാസ്ത്രം കാഴ്ചപ്പാടുകളെ അവതരിപ്പിച്ചിരിക്കുന്നു. ഒന്നാം അധ്യായത്തിൽ ആലക്കളത്തിലച്ചന്റെ ജീവചരിത്രം, വ്യക്തിത്വത്തിന്റെ പ്രത്യേകതകൾ, രചനകൾ, പ്രധാന ദൈവശാസ്ത്ര ദർശനങ്ങൾ തുടങ്ങിയവ പഠനവിഷയമാക്കിയിരിക്കുന്നു. ആലക്കളത്തിലച്ചന്റെ പരിശുദ്ധ കുർബാനയുടെ ദൈവശാസ്ത്രമാണ് രണ്ടാം അധ്യായത്തിൽ. ദിവ്യകാരുണ്യ മിഷനറി സഭയുടെ വളർച്ചയിലും പ്രവർത്തനങ്ങളിലും ആലക്കളത്തിലച്ചന്റെ പരിശുദ്ധ കുർബാന ദർശനങ്ങൾക്കുള്ള സ്വാധീനമാണ് മൂന്നാം അധ്യായത്തിൽ വിവരിച്ചിരിക്കുന്നത്. നാലാമത്തെ അധ്യായത്തിൽ, ആലക്കത്തിലച്ചന്റെ പരിശുദ്ധ കുർബാനയുടെ ദൈവശാസ്ത്രം എത്രമാത്രം വിശുദ്ധ ഗ്രന്ഥത്തിലും സഭയുടെ വിശുദ്ധ പാരമ്പര്യത്തിലും സഭാപഠനങ്ങളിലും അധിഷ്ഠിതമാണ് എന്ന് വ്യക്തമാക്കിയിരിക്കുന്നു.
പരിശുദ്ധ കത്തോലിക്കാ സഭയെ പടുത്തുയർത്തുന്നതാണ് പരിശുദ്ധ കുർബാന എന്ന യാഥാർത്ഥ്യത്തിലധിഷ്ഠിതമായി, ആലക്കളത്തിലച്ചന്റെ പരിശുദ്ധ കുർബാനയെക്കുറിച്ചുള്ള പഠനങ്ങളും സഭയെ പടുത്തുയർത്തുന്നതാണ് എന്ന് ഈ പഠനം സംശയങ്ങൾക്കിടയില്ലാതെ വ്യക്തമാക്കുന്നു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision