പാലായിലെ കലാസ്വാദക കൂട്ടായ്മയായ മീനച്ചിൽ ഫൈൻ ആർട്സ് സൊസൈറ്റിയുടെ മുപ്പത്തിയൊന്നാമത് വർഷത്തെ പ്രവർത്തന പരിപാടികളുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം നിർവഹിച്ചു. പ്രസിഡൻ്റ് അഡ്വ. രാജേഷ് പല്ലാട്ട് അധ്യക്ഷത വഹിച്ചു രക്ഷാധികാരി ഡോ.സിറിയക് തോമസ് മുഖ്യ പ്രഭാഷണം നടത്തി.
പാലാ നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർക്ക് സ്വീകരണം നൽകി .വൈസ് ചെയർപേഴ്സൺ മായാ രാഹുൽ, സെക്രട്ടറി ബെന്നി മൈലാടൂർ,സോമശേഖരൻ തച്ചേട്ട്, കെ.കെ.രാജൻ,ബൈജു കൊല്ലംപറമ്പിൽ,ഷിബു തെക്കേമറ്റം
ഉണ്ണി കുളപ്പുറം, വി എം അബ്ദുള്ള ഖാൻ,ബേബി വലിയകുന്നത്ത്,വിജി ആർ.നായർ,വിനയകുമാർ മാനസ,ബഷീർ തേനമ്മാക്കൽ, മോനി വി ആദ്കുഴി തുടങ്ങിയവർ പ്രസംഗിച്ചു. ഈ വർഷത്തെ ആദ്യ പരിപാടിയായി തിരുവനന്തപുരം നവോദയ അവതരിപ്പിച്ച സുകുമാരി എന്ന നാടകം അരങ്ങേറി.












