മധ്യപ്രദേശിൽ കാർബൈഡ് ഗൺ ഉപയോഗിച്ചുള്ള ദീപാവലി ആഘോഷത്തിൽ കാഴ്ച നഷ്ടപ്പെട്ട കുട്ടികളുടെ എണ്ണം 30 ആയതായി റിപ്പോർട്ട്. 300 ൽ അധികം പേർക്കാണ് പരുക്ക്.
കളിപ്പാട്ടം എന്ന് കരുതിയാണ് ഗൺ ഉപയോഗിച്ചത്. പൊട്ടിത്തെറിയിൽ ലോഹ കഷ്ണങ്ങളും കാർബൈഡ് വാതകവും പുറന്തള്ളപ്പെട്ടു. ഇത് കണ്ണിൽ കൊണ്ട് ആണ് പരുക്കേറ്റത്.
സർക്കാർ ഒക്ടോബർ 18-ന് നിരോധനം ഏർപ്പെടുത്തിയിട്ടും പ്രാദേശിക ചന്തകളിൽ കാർബൈഡ് ഗൺ എന്ന പേരിലറിയപ്പെടുന്ന പടക്കം പരസ്യമായി വിറ്റഴിച്ചതായാണ് വിവരം. വിദിഷ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർക്ക് അപകടമുണ്ടായത്.














