വാഴ്ത്തപ്പെട്ട കാര്‍ളോ അക്യൂട്ടിസ് ഒരുക്കിയ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രദര്‍ശനം ഹോളിവുഡില്‍ പുരോഗമിക്കുന്നു

Date:

ലോസ് ഏഞ്ചലസ്: ദിവ്യകാരുണ്യ നാഥനെ ജീവനേക്കാള്‍ കൂടുതല്‍ സ്നേഹിച്ച സഭയുടെ സൈബര്‍ അപ്പസ്തോലന്‍ വാഴ്ത്തപ്പെട്ട കാര്‍ളോ അക്യൂട്ടിസിന്റെ ദിവ്യകാരുണ്യ അത്ഭുതങ്ങളെ കുറിച്ചുള്ള പ്രദര്‍ശനം ഹോളിവുഡില്‍ പുരോഗമിക്കുന്നു.

ഹോളിവുഡിലെ ക്രൈസ്റ്റ് ദി കിംഗ് ദേവാലയത്തിലെ ഞായറാഴ്ച കുര്‍ബാനകളുടെ തത്സമയ സംപ്രേഷണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന പാട്രിക് മാഗട്ടാണ് ഈ പ്രദര്‍ശനങ്ങള്‍ ഹോളിവുഡില്‍ എത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത്. മാഗട്ട് ഉള്‍പ്പെടെയുള്ള എട്ടംഗ സംഘം കഴിഞ്ഞ സെപ്റ്റംബറില്‍ ഇറ്റലിയിലെ സെന്റ്‌ ഫ്രാന്‍സിസ് ഓഫ് അസീസി ബസിലിക്ക സന്ദര്‍ശിച്ചതാണ് ഈ പ്രദര്‍ശനം ഹോളിവുഡിലെത്തുവാന്‍ കളമൊരുങ്ങിയത്‌.

വാഴ്ത്തപ്പെട്ട കാര്‍ളോ അക്യൂട്ടിസ് സൃഷ്ടിച്ച വെബ്സൈറ്റില്‍ കൊടുത്തിട്ടുള്ള കത്തോലിക്ക സഭ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള നൂറിലധികം ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രദര്‍ശനത്തിന് ഹോളിവുഡിലെ ക്രൈസ്റ്റ് ദി കിംഗ് ദേവാലയത്തില്‍ ജൂണ്‍ 1നാണ് തുടക്കമിട്ടത്. ക്രൈസ്റ്റ് ദി കിംഗ് ദേവാലയത്തിന് പുറമേ ലോസ് ഏഞ്ചലസ് അതിരൂപതയിലെ മുപ്പതിലധികം ഇടവകകളിലും പ്രദര്‍ശനം നടക്കും. ഇത്രയധികം ഇടവകകള്‍ പ്രദര്‍ശനം നടത്തുവാന്‍ സമ്മതിക്കുമെന്ന് തങ്ങള്‍ ഒരിക്കലും കരുതിയിരുന്നില്ലായെന്നു ക്രൈസ്റ്റ് ദി കിംഗ് ഇടവക വികാരിയും, അതിരൂപതയുടെ ദിവ്യകാരുണ്യ ആരാധനാ കാര്യാലയത്തിന്റെ ഡയറക്ടറുമായ ഫാ. ജുവാന്‍ ഒച്ചോവ പറഞ്ഞു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും സമാധാനാഹ്വാനം പുതുക്കിയും ഫ്രാൻസിസ് പാപ്പാ

വർഷങ്ങളായി ലോകസമാധാനത്തിന് കടുത്ത ഭീഷണിയുയർത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങളും യുദ്ധങ്ങളും...

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...