ഏറ്റുമാനൂർ: ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനിൽ വിവിധ പദ്ധതികൾക്കായി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന 1 കോടി 80 ലക്ഷം രൂപയുടെ വികസന പ്രവർത്തനം ഒക്ടോബർ 31-ന് മുമ്പ് പൂർത്തീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. ഡോ. റോസമ്മ സോണി പത്രസമ്മേളനത്തിൽ അറിയിച്ചു.
7 കോടി 30 ലക്ഷം രൂപയുടെ പദ്ധതികളാണ് കാലാവധിയ്ക്കുള്ളിൽ പൂർത്തിയാക്കാനുദ്യേശിക്കുന്നത്.
മാന്നാനം സെന്റ്റ് എഫ്രേം ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മാണം പൂർത്തീകരിച്ച 25 -ലക്ഷത്തിന്റെ ടോയ്ലറ്റ് സമുച്ചയം സെപ്റ്റംബർ 26 വെള്ളി 3 മണിക്ക് ഉദ്ഘാടനം ചെയ്യും..
മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിൽ പൊതുജനങ്ങൾക്കും രോഗികളുടെ കൂട്ടിരുപ്പുകാർക്കും വേണ്ടി 32- ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച ടോയ്ലറ്റ് സമുച്ചയം ഒക്ടോബർ 6 തിങ്കൾ 4 മണിക്ക് അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. നിർവ്വഹിക്കുന്നതാണ്. ആർപ്പൂക്കര, അയ്‌മനം, അതിരമ്പുഴ, നീണ്ടൂർ പഞ്ചായത്തുകളിൽ മാലിന്യനിക്ഷേപം തടയുന്നതിന് വേണ്ടി 15- ലക്ഷം രൂപയുടെ മിനി ഹൈമാസ്റ്റ് ലൈറ്റ് ഒക്ടോബർ 4-ന് ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പഞ്ചാ യത്ത് മെമ്പർ പ്രൊഫ. ഡോ. റോസമ്മ സോണി പറഞ്ഞു.
മുടിയൂർകരയിൽ 7 ലക്ഷം ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിക്കുന്ന വെയിറ്റിംഗ് ഷെഡിൻ്റെ ഉദ്ഘാടനം ഒക്ടോബർ 7-ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്റ് ഹേമലത പ്രേംസാഗർ നിർവ്വഹിക്കും. അതിരമ്പുഴ പഞ്ചായത്തിലെ വിവിധ പ്രദേശ ങ്ങളിൽ മാലിന്യ നിക്ഷേപം തടയാൻ വേണ്ടി 15 കേന്ദ്രങ്ങളിൽ 10 ലക്ഷം രൂപയുടെ സി.സി.ടി.വി. ക്യാമറ ഒക്ടോബർ 9-ന് ഉദ്ഘാടനം ചെയ്യും. അതിരമ്പുഴ പഞ്ചായ ത്തിലെ വനിതാ സംരഭകർക്കായി ഡിവിഷൻ വികസന ഫണ്ടിൽ നിന്ന് 5 ലക്ഷം രൂപ ഒക്ടോബർ 10-ന് അതിരമ്പുഴയിലെ വനിതാ സംരംഭകർക്ക് കൈമാറും.
ആർപ്പൂക്കര വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ ടോയ്‌ലറ്റ് സമുച്ചയത്തിന്
15 ലക്ഷം, കുടമാളൂർ ഗവൺമെൻ്റ് ഹയർസെക്കണ്ടറി സ്‌കൂളിൻ്റെ പുനരുദ്ധാരണത്തിന് 10 ലക്ഷം, കുടമാളൂരിലെ അങ്കണവാടി പുനരുദ്ധാരണത്തിന് 5 ലക്ഷം,
ആർപ്പുക്കര പഞ്ചായത്തിൽ ഇൻടസ്ട്രിയൽ ഏരിയ റോഡ് പുനരുദ്ധാരണം 4 ലക്ഷം,
ആർപ്പുകര വട്ടുകുളം കുന്നുംപുറം റോഡ് പുനരുദ്ധാരണം 6 ലക്ഷം, ആർപ്പുക്ക കസ്തൂർബാ ആറാട്ട് റോഡ് പുനരുദ്ധാരണം 6 ലക്ഷം,
ആർപ്പൂക്കര ആര്യാട്ടുഴംമാലിമുക്ക് ബണ്ട് റോഡ് നിർമ്മാണം 7 ലക്ഷം, നീണ്ടൂർ വല്ല്യകുഴി വിരിപ്പുകാലപാടശേഖരം ബണ്ട് റോഡ് 8 ലക്ഷം, നീണ്ടൂർ പഞ്ചായത്ത് അംബികാ വിലാസംഎസ്.സി. നഗറിൽ സംരക്ഷണ ഭിത്തിയ്ക്ക് 10 ലക്ഷം, അതിരമ്പുഴ ഡിവിഷനിൽവിവിധ പഞ്ചായത്തുകളിൽ സ്ട്രീറ്റ്‌ലൈൻ വലിക്കാൻ 15 ലക്ഷം അടക്കം 86 ലക്ഷംരൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായും ഒക്ടോബർ 31-ന് മുമ്പ്
പൂർത്തീകരിക്കുമെന്നും റോസമ്മ സോണി അറിയിച്ചു.
കഴിഞ്ഞ നാലര വർഷം കൊണ്ട് അതിരമ്പുഴ ഡിവിഷനിൽ
അഞ്ച് കോടി 50-
ലക്ഷം രൂപയുടെ വികസന പദ്ധതികൾ പൂർത്തീകരിച്ചു.













